കോട്ടൂർ എയുപി സ്കൂളിൽ മാധ്യമ ശില്പശാല സംഘടിപ്പിച്ചു
പൂർവവിദ്യാർത്ഥിയും മാധ്യമപ്രവർത്തകയുമായ സ്നേഹ എസ്. ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ :കോട്ടൂർ എയുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി മാധ്യമശില്പശാല സംഘടിപ്പിച്ചു. പൂർവ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകയുമായ സ്നേഹ എസ്. ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ആർ ശ്രീജ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരായ ബാലകൃഷ്ണൻ വിഷ്ണോത്ത്, ഇല്ലത്ത് പ്രകാശൻ എന്നിവർ ക്ലാസ്സ് നയിച്ചു. വിദ്യാരംഗം കോഡിനേറ്റർ ജിതേഷ് എസ്, റാഷിദ് വി.കെ. എന്നിവർ നേതൃത്വം നല്കി. എൻ.കെ സലിം സ്വാഗതവും വിദ്യാരംഗം കൺവീനർ ശിഖ സുധീഷ് നന്ദിയും പറഞ്ഞു. വാർത്ത തയ്യാറാക്കുന്നതിനെ കുറിച്ചുള്ള അവബോധം കുട്ടികളിലുണ്ടാക്കുവാൻ ശില്പശാല ഉപകരിച്ചു.