നിയമം പാലിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്ക് അഭിനന്ദനങ്ങളുമായി മേപ്പയ്യൂർ സ്കൂളിലെ കുട്ടി പോലീസുകാർ
നിയമം പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയവർക്ക് സുരക്ഷിതയാത്രാ സന്ദേശങ്ങൾ
മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടിപ്പോലീസ് യൂണിറ്റിന്റെ മാതൃകാ പ്രവർത്തനം ഏറെ ശ്രദ്ധേയമായി. ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണീരാവം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട തുടങ്ങിയ ശുഭയാത്രാ സന്ദേശവുമായാണ് എസ് പി സി കേഡറ്റ് നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. ഗതാഗത നിയമങ്ങൾ പാലിച്ച യാത്രികർക്കും ഡ്രൈവർമാർക്കും അഭിനന്ദന വാക്കുകൾക്കൊപ്പം മിഠായിയും വിതരണം ചെയ്തു.ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയവർക്ക് സുരക്ഷിതയാത്രാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖയും വിതരണം ചെയ്‌തു. പി.ടി.എ പ്രസിഡണ്ട് വി.പി.ബിജു അധ്യക്ഷത വഹിച്ചു.
മേപ്പയ്യൂർ പോലീസ് സബ്ഇൻസ് പെക്ടർ വിനീത് കുമാർ ശുഭയാത്രാപരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻ്റ് ഷബീർ ജന്നത്ത്, എസ്.എം.സി ചെയ്‌ത വി.മുജീബ്, ഹെഡ്മാസ്റ്റർ മുഹമ്മദ്.കെ.എം, സി.പി.ഒ ലസിത്, സി.പി.ഒ ശ്രീവിദ്യ, കെ.ടി.രാജീവൻ എന്നിവർ ആശംസകൾ നേർന്നു.