ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം നൽകി കല്ലൂർ കൂത്താളി എ.എം.എൽ.പി. സ്കൂൾ അലിഫ് അറബിക് ക്ലബ്ബ്
ക്ലബ് കൺവീനർ ലാഹിക്ക്, തച്ചോളി ജോയിൻ്റ് കൺവീനർ നിംഹ ഖദീജ എന്നിവർ ചേർന്ന് തുക കൈമാറി
പേരാമ്പ്ര: കല്ലൂർ കൂത്താളി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിൻ്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണത്തിനുള്ള തുക കൈമാറി കല്ലൂർ കൂത്താളി എ.എം.എൽ.പി. സ്കൂൾ അലിഫ് അറബിക് ക്ലബ്ബ്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു, ബ്ലോക്ക് മെമ്പർ ശശികുമാർ പേരാമ്പ്ര എന്നിവരുടെ സാന്നിധ്യത്തിൽ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്ക് അലിഫ് അറബിക് ക്ലബ് കൺവീനർ ലാഹിക്ക്, തച്ചോളി ജോയിൻ്റ് കൺവീനർ നിംഹ ഖദീജ എന്നിവർ ചേർന്ന് തുക കൈമാറി.
വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരായ ഹെഡ്മിസ്ട്രസ് ജിഷ വി.സി., അറബിക് അധ്യാപിക സൗദ ടി., എസ്.ആർ.ജി. കൺവീനർ ജിജോയ് ടി.കെ., വിദ്യാരംഗം കൺവീനർ ബിനീഷ് ബി.ബി., പി.ടി.എ. പ്രസിഡൻ്റ് അൻഷിദ ടി. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.