headerlogo
education

നൂറിൻ്റെ നിറവിൽ കരുവണ്ണൂർ ഗവ. യു.പി. സ്കൂൾ

നൂറാം വാർഷികാഘോഷങ്ങളുടെ പേര്, ലോഗോ എന്നിവ ക്ഷണിച്ചു

 നൂറിൻ്റെ നിറവിൽ കരുവണ്ണൂർ ഗവ. യു.പി. സ്കൂൾ
avatar image

NDR News

18 Jan 2025 08:29 PM

നടുവണ്ണൂർ: കരുവണ്ണൂർ ഗവ.യു.പി. സ്കൂൾ നൂറിൻ്റെ നിറവിൽ. തലമുറകൾക്ക് അറിവ് പകർന്ന സ്കൂൾ 1925ലാണ് സ്ഥാപിതമായത്. വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 2025 ജനുവരി മുതൽ ഡിസംബർ വരെ സഹവാസ ക്യാമ്പ്, സബ് ജില്ലാ ഫുട്ബോൾ മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ്, പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമങ്ങൾ, വിപുലമായ സ്കൂൾ വാർഷികം തുടങ്ങി വിവിധ പരിപാടികൾ നടക്കും. നൂറാം വാർഷികാഘോഷങ്ങളുടെ പേര്, ലോഗോ എന്നിവ ക്ഷണിച്ചു. ഇവ രൂപകൽപ്പന ചെയ്ത് 9946126066 എന്ന നമ്പറിലേക്ക് ജനുവരി 20നുള്ളിൽ അയക്കാവുന്നതാണ്.

      പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. എം.കെ. രാഘവൻ എം.പി., കെ.എം. സച്ചിൻ ദേവ് എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം. ശശി, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ, വൈസ് പ്രസിഡൻ്റ് നിഷ കെ.എം., വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ, 4-ാം വാർഡ് മെമ്പർ സി.കെ. സോമൻ, 6-ാം വാർഡ് മെമ്പർ സദാനന്ദൻ പാറക്കൽ എന്നിവർ ഉൾപ്പെടുന്ന 11 അംഗ രക്ഷാധികാരികളായും ഹെഡ്മിസ്ട്രസ് വിജയകുമാരി ടി.വി. (ജനറൽ കൺവീനർ), ബിജേഷ് കെ.സി. (വർക്കിംഗ് കൺവീനർ), എ.കെ. സുധാകരൻ (ചെയർമാൻ), ഷിബു (ട്രഷറർ) തുടങ്ങിയവർ ഭാരവാഹികളായും കമ്മിറ്റിയെ തിരഞ്ഞെടുത്തു. 

NDR News
18 Jan 2025 08:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents