വിദ്യാലയ വികാസത്തിൽ ജനകീയ കൂട്ടായ്മകളുടെ പങ്ക് അഭിനന്ദനാർഹം; ഷാഫി പറമ്പിൽ എം.പി.
പേരാമ്പ്ര എൻ.ഐ.എം.എൽ.പി. സ്കൂളിൻ്റെ 96-ാം വാർഷികാഘോഷവും യാത്രയയപ്പും ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: വിദ്യാലയ വികാസത്തിൽ ജനകീയ കൂട്ടായ്മകളുടെ പങ്ക് അഭിനന്ദനാർഹമെന്ന് വടകര എം.പി. ഷാഫി പറമ്പിൽ. പേരാമ്പ്ര എൻ.ഐ.എം.എൽ.പി. സ്കൂളിൻ്റെ 96-ാം വാർഷികാഘോഷവും, പ്രധാനാദ്ധ്യാപിക ഇ. ആയിഷക്കുള്ള യാത്രയയപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം വിരമിക്കുന്ന പ്രധാനദ്ധ്യാപിക ഇ. ആയിഷ നിർമിച്ചു നൽകിയ സ്മാർട്ട് ക്ലാസ്റൂമിൻ്റെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.
സ്വാഗത സംഘം ചെയർമാൻ കെ.സി. മുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് അനുമോദന ഭാഷണം നടത്തി. പേരാമ്പ്ര എ.ഇ.ഒ. കെ.വി. പ്രമോദ് പ്രതിഭകളെ അനുമോദിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എൻ.പി.എ. കബീർ സ്വാഗതവും ജോ.കൺവീനർ ഇ.പി. ലത്തീഫ് നന്ദിയും പറഞ്ഞു.
പേരാമ്പ്ര ബി.പി.സി. നിത, സ്കൂൾ മാനേജർ പ്രൊഫ. സി. ഉമ്മർ, വാർഡ് മെമ്പർമാരായ ജോന പി., സൽമ എൻ.കെ., യു.സി. ഹനീഫ, പി.കെ. രാഗേഷ്, വിനോദ് തിരുവോട്ട്, അശോകൻ സി.കെ., രാജൻ മരുതേരി, സി.പി.എ. അസീസ്, പി.പി. മുഹമ്മദ്, എം.ടി. അഷറഫ്, ശ്രീധരൻ കല്ലാട്ട്, ബാലഗോപാലൻ, പേരാമ്പ്ര ഡി.എൻ.ഒ. സെക്രട്ടറി പി.കെ. ഇബ്രാഹിം, പ്രൊഫ. എം. മുഹമ്മദ് അസ്‌ലം, സി. മൊയ്തു മൗലവി, മുഹമ്മദ് ഷാഫി കക്കാട്, എം.പി.ടി.എ. പ്രസിഡൻ്റ് അഞ്ജു എസ്. രാജ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് ജാബിർ ടി.കെ., നഴ്സറി പി.ടി.എ. പ്രസിഡൻ്റ് നജീർ ആയടത്തിൽ, ഡിഗ്നിറ്റി കോളജ് പി.ടി.എ. വൈസ് പ്രസിഡൻ്റ് ബഷീർ എം.ടി.ആർ., ദാറുന്നുജൂം സെക്കൻ്ററി മദ്രസ പി.ടി.എ. പ്രസിഡൻ്റ് ജമാൽ പി.കെ., ഹെവൻസ് വൈസ് പ്രസിഡൻ്റ് ഫസ്ന, എൻ.ഐ.എം. നഴ്സറി ഹെഡ് പ്രജില എം.എം., എസ്.ആർ.ജി. കൺവീനർ കെ.കെ. മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചുnggbçcç.