എൻ.ഐ.എം.എൽ.പി. സ്കൂൾ പേരാമ്പ്ര തൊണ്ണൂറ്റിയാറാം വാർഷികവും യാത്രയയപ്പും നാളെ
ഷാഫി പറമ്പിൽ എം.പി. പരിപാടി ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര: എൻ.ഐ.എം.എൽ.പി. സ്കൂൾ പേരാമ്പ്ര തൊണ്ണൂറ്റിയാറാം വാർഷികവും കഴിഞ്ഞ 13 വർഷം സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായി സ്കൂളിനെ ഉയരങ്ങളിലേക്കും ബഹുമതികളിലേക്കും നയിച്ച ആയിഷ ടീച്ചർക്കുള്ള യാത്രയയപ്പും, ജനുവരി 11 ശനിയാഴ്ച നടക്കും. അനുമോദന സംഗമം, സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം, സാംസ്കാരിക സംഗമം, പൂർവ്വ അദ്ധ്യാപക - വിദ്യാർത്ഥി കാരണവ സംഗമം ഉൾപ്പെടെ പരിപാടികളും സംഘടിപ്പിക്കും. വടകര എം.പി. ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്യും. യാത്രോപഹാരവും എൽ.എസ്.എസ്. അനുമോദനവും അദ്ദേഹം നിർവഹിക്കും.
സ്വാഗത സംഘം ചെയർമാൻ കെ.സി. മുഹമ്മദ് അദ്ധ്യക്ഷനാവും. അനുമോദനഭാഷണവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് നിർവഹിക്കും. പേരാമ്പ്ര എ.ഇ.ഒ. കെ.വി. പ്രമോദ് പ്രതിഭകളെ അനുമോദിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ എൻ.പി.എ. കബീർ സ്വാഗതവും ജോ.കൺവീനർ ഇ.പി. ലത്തീഫ് നന്ദിയും പറയും.
പേരാമ്പ്ര ബി.പി.സി. നിത, സ്കൂൾ മാനേജർ പ്രൊഫ. സി. ഉമ്മർ, വാർഡ് മെമ്പർമാരായ ജോന പി., സൽമ എൻ.കെ., യു.സി. ഹനീഫ, പി.കെ. രാഗേഷ്, വിനോദ് തിരുവോട്ട്, അശോകൻ സി.കെ., രാജൻ മരുതേരി, സി.പി.എ. അസീസ്, പി.പി. മുഹമ്മദ്, എം.ടി. അഷറഫ്, ശ്രീധരൻ കല്ലാട്ട്, ബാലഗോപാലൻ, പേരാമ്പ്ര ഡി.എൻ.ഒ. സെക്രട്ടറി പി.കെ. ഇബ്രാഹിം, പ്രൊഫ. എം. മുഹമ്മദ് അസ്‌ലം, സി. മൊയ്തു മൗലവി, മുഹമ്മദ് ഷാഫി കക്കാട്, എം.പി.ടി.എ. പ്രസിഡൻ്റ് അഞ്ജു എസ്. രാജ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് ജാബിർ ടി.കെ., നഴ്സറി പി.ടി.എ. പ്രസിഡൻ്റ് നജീർ ആയടത്തിൽ, ഡിഗ്നിറ്റി കോളജ് പി.ടി.എ. വൈസ് പ്രസിഡൻ്റ് ബഷീർ എം.ടി.ആർ., ദാറുന്നുജൂം സെക്കൻ്ററി മദ്രസ പി.ടി.എ. പ്രസിഡൻ്റ് ജമാൽ പി.കെ., ഹെവൻസ് വൈസ് പ്രസിഡൻ്റ് ഫസ്ന, എൻ.ഐ.എം. നഴ്സറി ഹെഡ് പ്രജില എം.എം., എസ്.ആർ.ജി. കൺവീനർ കെ.കെ. മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിക്കും.