പാലോറ ഹൈസ്കൂൾ 1991 ബാച്ച് എസ്എസ്എൽസി സംഗമം നടത്തി
സംസ്ഥാന ഹയർ സെക്കണ്ടറി സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുന്ന കുട്ടികളെ അനുമോദിച്ചു
ഉള്ളിയേരി: പാലോറ ഹൈസ്കൂൾ 1991 ബാച്ച് കൂട്ടായ്മ "നെല്ലിമരചോട്ടിൽ" വാർഷിക സംഗമം പാലോറ ഹൈസ്‌കൂൾ മിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഷിനിൽ പൂനൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹേഷ് കുമാർ സ്വാഗതം പറഞ്ഞു. എ.കെ.ഷാജു ഒരുവർഷത്തെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഷീബ കെ.ആർ നന്ദി പറഞ്ഞു.
മുഹമ്മദലി, ഗിരീഷ് എൻ.പി. സായിറ ഉള്ളിയേരി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന ഹയർ സെക്കണ്ടറി സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളായ നിരഞ്ജൻ, ഹരിശങ്കർ എന്നിവരെ അനുമോദിച്ചു. വിവിധ കാലാപരിപാടികളും അരങ്ങേറി.