headerlogo
education

സ്കൂളിലെ ക്രിസ്‌മസ് ആഘോഷം തടയാൻ ശ്രമിച്ചു; മൂന്നു വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിൽ

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്

 സ്കൂളിലെ ക്രിസ്‌മസ് ആഘോഷം തടയാൻ ശ്രമിച്ചു; മൂന്നു വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിൽ
avatar image

NDR News

22 Dec 2024 04:04 PM

പാലക്കാട് :സ്കൂളിലെ ക്രിസ്‌മസ് ആഘോഷം തടയാൻ ശ്രമിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരാണ് അറസ്റ്റിലായത്. പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്കൂളിലാണ് സംഭവം. 'ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും ഇവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.

       നല്ലേപ്പള്ളി സ്വദേശികളായ വടക്കും തറ കെ. അനിൽകുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ, തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസ് എടുത്തു.

    Tags:
  • vh
NDR News
22 Dec 2024 04:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents