നൊച്ചാട് എച്ച്.എസ്.എസ്. എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
ക്യാമ്പ് വാളൂർ ജി.യു.പി. സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ. ശാരദ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് സമം വാളൂർ ജി.യു.പി. സ്കൂളിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ. ശാരദ ഉദ്ഘാടനം നിർവഹിച്ചു. ടി.പി. നാസർ അദ്ധ്യക്ഷത വഹിച്ചു.
11-ാം വാർഡ് മെമ്പർ മധു കൃഷ്ണൻ, സാഹിത്യകാരൻ മുഹമ്മദ് പേരാമ്പ്ര, പ്രിൻസിപ്പാൾ കെ. സമീർ, ഹെഡ്മാസ്റ്റർ ബാബുരാജ്, കെ.കെ. നിധീഷ്, ഇ.കെ. രവീന്ദ്രൻ, എം.ടി. സത്യൻ എന്നിവർ സംസാരിച്ചു.
ഷഹനവാസ് സ്വാഗതവും ജ്യോതിഷ് എൻ.കെ. നന്ദിയും പറഞ്ഞു. സുകൃത കേരളം, കൂട്ടുകൂടി നാടുകാക്കാം, വയോജന സന്ദർശനം, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പരിപാടികൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.