കോട്ടൂർ എ.യു.പി. സ്കൂൾ ഏകദിന ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി
എൻ.എം. മൂസകോയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: കുട്ടികളിലെ സർഗാത്മകതയും സാഹിത്യ അഭിരുചിയും പെരുമാറ്റ ശീലവും പ്രകൃതി സംരക്ഷണ ബോധവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടൂർ എ.യു.പി. സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച ഏകദിനക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. ക്യാമ്പ് എൻ.എം. മൂസകോയ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡൻ്റ് അഷറഫ് പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കാലത്ത് 9 മണി മുതൽ രാത്രി 9 വരെ നടന്ന ക്യാമ്പിൽ ബാലുശ്ശേരി സബ് ഇൻസ്പെക്ടർ മുഹമ്മദ് പുതുശ്ശേരി, പ്രശസ്ത നാടക പ്രവർത്തകൻ ഷിഗിൽ ഗൗരി പരപ്പനങ്ങാടി, രജീഷ് പി.സി.എം. നേതൃത്വം നൽകിയ നാടൻപാട്ട്, കെ. സബിത നയിച്ച ഒറിഗാമി പരിശീലനം തുടങ്ങിയവ നടന്നു.
വൈകീട്ട് വേയപ്പാറ ഇക്കോ ടൂറിസം കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സന്ദേശ യാത്ര സ്കൂൾ മാനേജർ കെ. സദാനന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. വേയപ്പാറ ഇക്കോ ടൂറിസം കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പതാക വിദ്യാരംഗം കലാസാഹിത്യ വേദി സബ്ജില്ലാ കൺവീനർ വി.എം. അഷ്റഫ് പ്രധാനാദ്ധ്യാപിക ആർ. ശ്രീജ എന്നിവർ ചേർന്ന് വേയപ്പാറയിൽ സ്ഥാപിച്ചു. വി.കെ. റാഷിദ്, ഗോപി കൃഷ്ണൻ, ദീപ. ബി.ആർ., രമ്യ വി., സുനന വി.ടി., ഷെെനി എസ്., രസ്ന എസ്., നീതു ആർ., സനില കെ.ഡി., ലയ എം. തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പ് കോഡിനേറ്റർ ജിതേഷ് എസ്. സ്വാഗതവും എൻ.കെ. സലിം നന്ദിയും പറഞ്ഞു.