കൂനിയോട് ജി.എൽ.പി. സ്കൂളിൽ കുട്ടിക്കൂട്ടം ദ്വിദിന ക്യാമ്പ് ഇന്ന് സമാപിക്കും
വാർഡ് മെമ്പർ കെ.വി. അശോകൻ ഉദ്ഘാടനം ചെയ്തു
പാലേരി: കൂനിയോട് ജി.എൽ.പി. സ്കൂളിൽ വ്യാഴാഴ്ച്ച ആരംഭിച്ച കുട്ടിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് ചങ്ങരോത്ത് പഞ്ചായത്ത് 17-ാം വാർഡ് മെമ്പർ കെ.വി. അശോകൻ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എ.ഇ.ഒ. കെ.വി. പ്രമോദ് മുഖ്യ അതിഥിയായി.
പി.ടി.എ. പ്രസിഡന്റ് പി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ പി.കെ. കൃഷ്ണദാസ്, വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ വി.എം. അഷറഫ്, പ്രജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനദ്ധ്യാപകൻ കെ.പി. നാരായണൻ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശാന്തിനി നന്ദിയറിച്ചു.
ഒന്നാം ദിവസമായ വ്യാഴാഴ്ച ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി കൂത്താളി ഫാമും, പെരുവണ്ണാമൂഴി ഡാമും സന്ദർശിച്ചു. തോടന്നൂർ ബി.ആർ.സി. ട്രെയിനർ നിഷാന്തിൻ്റെ നേതൃത്വത്തിൽ ക്യാമ്പ് ഫയർ നടന്നു. ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്ന് 6 മണി യോഗയും, 9.30ന് സുരേഷ് നൊച്ചാട് നയിക്കുന്ന കളിക്കാം രസിക്കാം ഇംഗ്ലീഷ് പരിപാടിയും നടന്നു.