നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം; വീരാൻകുട്ടി
പേരാമ്പ്ര ഡിഗ്നിറ്റി കോളജ് സ്റ്റുഡൻസ് യൂണിയൻ കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: നല്ല മനുഷ്യനെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ആത്യന്തികലക്ഷ്യമാവേണ്ടത് എന്ന് പ്രശസ്ത കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്യുക എന്നതിലുപരി ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും അടയാളപ്പെടുത്തുമ്പോഴാണ് നാം മനുഷ്യൻ എന്ന പദത്തിന് അർഹമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പാൾ പ്രൊഫ. എം. മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി, ഇബ്രാഹിം പി.കെ., എ.കെ. അബ്ദുൽ അസീസ്, അജ്നാസ് ടി.എം., വിമീഷ് മണിയൂർ, കെ.പി. ബാബുരാജൻ, എം.പി.കെ. അഹമ്മദ് കുട്ടി, മുസ്തഫ പി.കെ., യൂണിയൻ ചെയർമാൻ മുഹമ്മദ് സുഹൈൽ, ജന. സെക്രട്ടറി നിഷാം, സജ്ന പി, നിയത പി.രാംദാസ്, ഷഹീദ് സി.കെ, വൃന്ദ എം., മുബീന മൂസ, പി.എം. അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.