headerlogo
education

ശിവപുരം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സൗജന്യനേത്ര പരിശോധനാ ക്യാമ്പ് നടത്തി

കോഴിക്കോട് മിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്

 ശിവപുരം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സൗജന്യനേത്ര പരിശോധനാ ക്യാമ്പ് നടത്തി
avatar image

NDR News

08 Dec 2024 11:29 AM

ബാലുശ്ശേരി: കോഴിക്കോട് മിംസ് ആശുപത്രിയുടെ സഹകരണത്തോടെ ശിവപുരം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 6 വരെ, മൂന്ന് ദിവസങ്ങളിലായി സ്കൂളിൽ വെച്ച് സൗജന്യനേത്ര പരിശോധനാ ക്യാമ്പ് നടത്തി. ഹയർ സെക്കൻ്ററി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും വേണ്ടി സംഘടിപ്പിച്ച ക്യാമ്പിൽ, നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ 500 ഓളം ആളുകളുടെ നേത്രപരിശോധന നടത്തി. 

      കാഴ്ചവൈകല്യമുള്ള 36 ഓളം കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ നൽകി. തുടർ ചികിത്സ ആവശ്യമുള്ള 31 കുട്ടികൾക്ക് സൗജന്യ നിരക്കിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ സൗജന്യ നിരക്കിൽ ചികിത്സയ്ക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കി. ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അതാേടൊപ്പം കാഴ്ച വൈകല്യമുള്ള നാട്ടുകാരായ ചിലർക്കും ഈ അവസരം ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് സ്കൂളിൻ്റെ മാതൃകാപരമായ പ്രവർത്തനമായി. 

      മിംസ് ആശുപത്രിയിലെ സ്റ്റാഫുമാരായ അർമിൻ എസ്., ഐശ്വര്യ പ്രണവ്, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇത്തരം ഒരു ഉദ്യമം നടത്തിയത് മാതൃകാപരമാണെന്നും തുടർന്നും ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിയട്ടെ എന്നും, പ്രിൻപ്പാൾ ജ്യോതി സമാപന യോഗത്തിൽ ആശംസിച്ചു. സീനിയർ അസിസ്റ്റൻ്റ് രാമചന്ദ്രൻ മിംസ് ആശുപത്രിയോടുള്ള സ്കൂളിൻ്റെ നന്ദി അറിയിച്ചു.

NDR News
08 Dec 2024 11:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents