പേരാമ്പ്ര ഒലീവ് പബ്ലിക് സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്റ്റുഡൻ്റ് ട്രെയിനിംഗ് ക്യാമ്പ്
സ്കൂൾ പ്രിൻസിപ്പാൾ കെ.വി. ജോർജ് പതാക ഉയർത്തിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു
പേരാമ്പ്ര: ഒലീവ് പബ്ലിക് സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ്റെ സ്റ്റുഡൻ്റ് ട്രെയിനിംഗ് ക്യാമ്പിന് തുടക്കമായി. സ്കൂൾ പ്രിൻസിപ്പാൾ കെ.വി. ജോർജ് പതാക ഉയർത്തിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും ഒലീവ് പബ്ലിക് സ്കൂളിൽ നിന്നുമായി നൂറിൽപരം കുട്ടികൾ പങ്കെടുത്തു. സ്കൗട്ട് ആന്റ് ഗൈഡ്സ് വിഭാഗത്തിന് പുറമെ കബ്സ് ആന്റ് ബുൾബുൾ വിഭാഗത്തിലെ കൊച്ചുകുഞ്ഞുങ്ങളുടെയും പരിശീലനം ക്യാമ്പിന് കൗതുകമേകി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, പയനിയറിംഗ്, പ്രഥമ ശുശ്രൂഷ എന്നിവയിൽ വിദഗ്ധ പരിശീലനം നടക്കും.
ഞായറാഴ്ച നടക്കുന്ന ക്യാമ്പ് സമാപന ചടങ്ങിൽ പേരാമ്പ്ര പോലീസ് സർക്കിൾ ഇൻസ്പക്ടർ പി. ജംഷീദ്, സ്കൗട്ട് ആൻ്റ് ഗൈഡ്സ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ഒ.കെ. മുഹമ്മദ് സഹൽ എന്നിവർ സന്നിഹിതരാവുമെന്ന് ക്യാമ്പ് അധികൃതർ അറിയിച്ചു. ക്യാമ്പിൽ വിവിധ തലത്തിലുള്ള പരിശീലനത്തിന് നേതൃത്വം നൽകുന്നത് സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണർമാരായ കെ. ശിവകുമാർ ജഗ്ഗു, സി.കെ. ജൂലി, എന്നിവരാണ്.
സ്കൂൾ അദ്ധ്യാപകരും സ്റ്റേറ്റ് കമ്മീഷണർമാരുമായ മിനി ചന്ദ്രൻ (സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണർ), ബിന്ദു തിരുവോത്ത് (സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണർ - ബുൾബുൾ), ലീന ഒ.സി. (സ്കൗട്ട് മാസ്റ്റർ) എന്നിവരാണ് ക്യാമ്പിന് നേത്യത്വം നൽകുന്നത്.