headerlogo
education

ചാവട്ട എം.എൽ.പി സ്കൂളിൽ അനുമോദന സംഗമം സംഘടിപ്പിച്ചു

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് ഉദ്ഘാടനം ചെയ്തുഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് ഉദ്ഘാടനം ചെയ്തു

 ചാവട്ട എം.എൽ.പി സ്കൂളിൽ അനുമോദന സംഗമം സംഘടിപ്പിച്ചു
avatar image

NDR News

07 Dec 2024 07:12 PM

മേപ്പയൂർ: ചാവട്ട എം.എൽ.പി. സ്കൂളിൽ കലാ - കായിക - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിലെ പ്രതിഭകളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ വിദ്യാലയത്തിന് പി.ടി.എ. കമ്മിറ്റി ഉപഹാരം നൽകി. വിദ്യാഭ്യാസ ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന സ്കൂളിലെ കരാട്ടെ പരിശീലകനായ മുഹമ്മദ് ശഹലിന് യാത്രയയപ്പും സംഗമത്തിൽ നൽകി.

      അനുമോദന സംഗമം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ഷോണിമ അദ്ധ്യക്ഷയായി. മാനേജർ പി. കുഞ്ഞമ്മദ്, എം.പി.ടി.എ. ചെയർപേഴ്സൺ ഹഫ്സത്ത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് റസീന വി.കെ., അദ്ധ്യാപകരായ രബിഷ എം.പി., റഅഫിന കെ., ശാനിഫ ഇ., രജിഷ പി.വി., ലിജിന സി. തുടങ്ങിയവർ സംസാരിച്ചു. 

      കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രധാനാദ്ധ്യാപിക സ്മിത സി.എം. സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.

NDR News
07 Dec 2024 07:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents