headerlogo
education

നടുവണ്ണൂർ ജി.എച്ച്.എസ്.എസിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു

കലാകാരന്മാരായ ദിലീപ് കീഴൂർ, ഷാജി കാവിൽ എന്നിവർ ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ ജി.എച്ച്.എസ്.എസിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു
avatar image

NDR News

04 Dec 2024 05:13 PM

നടുവണ്ണൂർ: ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ വിദ്യാർത്ഥികൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഡിസംബർ 3 ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ചിത്രരചന, പോസ്റ്റർ രചന,ബിഗ് ക്യാൻവാസ്, ഫ്ലാഷ്മോബ്, ജില്ലാ ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കൽ എന്നിവ നടന്നു. ബിഗ് ക്യാൻവാസ് പ്രശസ്ത കലാകാരന്മാരായ ദിലീപ് കീഴൂർ, ഷാജി കാവിൽ എന്നിവർ ഉദ്ഘാടനം ചെയ്തു. 

      സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ എൻ.എം. മൂസക്കോയ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുഭാഷ് ബാബു, അദ്ധ്യാപകരായ വി.സി. സാജിദ്, പി. മുസ്തഫ, അബ്ദുൽ ജലീൽ, വി.കെ. നൗഷാദ്, സി.പി. സുജാൽ, ടി.പി. അനീഷ്, ടി.പി. സുനിത, പി.കെ. രമ്യ, ടി.സി. സിന്ധു, സി.കെ. മിനി (സ്പെഷ്യൽ എജുക്കേഷൻ) എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രേമേയം കുട്ടികളിലേക്ക് എത്തിച്ചു.

NDR News
04 Dec 2024 05:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents