ഡോക്ടർ ആബിദ പുതുശ്ശേരിക്ക് മാസ് മീഡിയ ട്രസ്റ്റ് പുരസ്കാരം
ഡിസംബർ 14ന് ബാലുശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും
ബാലുശ്ശേരി: വിവിധ മേഖലയിലെ പ്രതിഭകൾക്കുള്ള മാസ് മീഡിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നടുവണ്ണൂർ വാകയാട് ഹൈസ്കൂൾ പ്രിൻസിപ്പലും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകയുമായ ഡോക്ടർ ആബിദ പുതുശ്ശേരിക്ക് വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പുരസ്കാരം ലഭിച്ചു. മറ്റു ഇനങ്ങളിലായി പി ആർ നാഥൻ (സാഹിത്യം) കെ എഫ് ജോർജ് (പത്രപ്രവർത്തനം) ഡോക്ടർ അനിൽ കെ മാത്യു (ആരോഗ്യം) സുജിത്ത് ശ്രീധരൻ (യൂത്ത് മോട്ടിവേറ്റർ ) എന്നിവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഡിസംബർ 14 ന് ഉച്ചയ്ക്ക് 2 30ന് ബാലുശ്ശേരി ചില്ലീസ് കൺവെൻഷൻ സെൻററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ചെയർമാൻ രാമകൃഷ്ണൻ തിരുവാലിൽ സെക്രട്ടറി മോഹനൻ ചീക്കിലോട്, ഡോക്ടർ കെ രാജൻ, രതീഷ് ഇ നായർ, ശ്രീകുമാർ നിയതി എന്നിവർ അവാർഡ് വിവരം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.