ഗ്രാമപഞ്ചായത്ത് കായികമേളയിൽ ജിഎച്ച്എസ്എസ് നടുവണ്ണൂർ ചാമ്പ്യന്മാർ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു
കരുവണ്ണൂർ: കരുവണ്ണൂർ മിനി സ്റ്റേഡിയത്തിൽ നടന്ന നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കായികമേളയിൽ 75 പോയിൻ്റ് നേടി ജിഎച്ച്എസ്എസ് നടുവണ്ണൂർ ഓവറോൾ ചാമ്പ്യന്മാരായി.65 പോയിന്റുമായി ആതിഥേയരായ കരുവണ്ണൂർ ജിയുപിഎസ് ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കി. എയുപിഎസ് കാവുന്തറ 43 പോയിന്റോടെ മൂന്നാം സ്ഥാനത്ത് എത്തി. വ്യക്തിഗത ചാമ്പ്യന്മാരായി നടുവണ്ണൂർ ജിഎച്ച്എസ്എസ് വിദ്യാർത്ഥികളായ ധീരവ് നാരായണൻ ഫിൽസ മെഹ്സിൻ , ആരവ് കൃഷ്ണ എന്നിവരെയും കരുവണ്ണൂർ ജിയുപിഎസിലെ ദേവർഷ്, ആരാധ്യ എന്നിവരെയും തിരഞ്ഞെടുത്തു.
കാലത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ജിയുപിഎസ് കരുവണ്ണൂർ പ്രധാനധ്യാപിക വിജയകുമാരി പി ടി എ പ്രസിഡണ്ട് എന്നിവർ സംബന്ധിച്ചു. സമാപന ചടങ്ങിൽ വച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ, വാർഡ് മെമ്പർ സോമൻ, നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ എൻ എം മൂസക്കോയ, കരുവണ്ണൂർ ജിഎച്ച്എസ്എസ് ഹെഡ്മിനിസ്ട്രസ് വിജയകുമാരി, പി സുരേന്ദ്രൻ, ശശി തുടങ്ങിയവർ സമ്മാനദാനം നടത്തി.