കോഴിക്കോട് റവന്യൂ ജില്ല കലോത്സവം :സിറ്റി ഉപജില്ലയും പേരാമ്പ്രയും മുന്നേറുന്നു
സിറ്റി ഉപജില്ലയ്ക്ക് 268 പോയിൻറ് കൊടുവള്ളി 244 പേരാമ്പ്ര 231
കോഴിക്കോട് : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ വിവിധ ഇനങ്ങളിൽ സിറ്റി ഉപജില്ല മുന്നേറുന്നു. യുപി വിഭാഗം സംസ്കൃതോ ത്സവത്തിൽ അഴിയൂർ ഈസ്റ്റ് യുപിഎസ് 40 പോയിൻറ് നേടി ഒന്നാം സ്ഥാനത്താണ്. കുറുവങ്ങാട് സെൻട്രൽ യുപി 28 പോയിൻ്റ നേടി മൂന്നാമതും വാകയാട് എയുപിഎസ് 25 പോയിന്റോടെ നാലാമതുമാണ്.എച്ച് എസ് സംസ്കൃതോത്സവത്തിൽ രാമനാട്ടുകര സേവാ മന്ദിർ സ്കൂൾ 28 പോയിൻ്റുമായി ഒന്നാം സ്ഥാനത്തും കുന്നമംഗലം എച്ച് എസ് 26 പോയിൻ്റുമായി രണ്ടാമതും എച്ച്എസ്എസ് 20പോയിൻ്റുമായി മൂന്നാമതും നിൽക്കുന്നു.അറബിക് കലോത്സവം യുപി വിഭാഗത്തിൽ ദേവർകോവിൽ എം യു പി സ്കൂളും വാണിമേൽ എം യു പി എസും 30 പോയിൻ്റു'വീതം നേടി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. '25 പോയിൻറ് വീതമുള്ള ജെഡിടി ഇസ്ലാം സ്കൂളും ജി യു പി എസ് തുറയൂരു മാണ് രണ്ടാമത്.20 പോയിൻറ് നേടി ജിഎച്ച്എസ്എസ് നടുവണ്ണൂർ മൂന്നാം സ്ഥാനത്തുണ്ട്.എച്ച് എസ് അറബി വിഭാഗത്തിൽ 30 പോയിന്റുകൾ വീതം നേടി ഫറോക്ക് ഹൈസ്കൂൾ കുറ്റ്യാടി ജിഎച്ച്എസ്എസ്, വാണിമേൽ ക്രസന്റ് എച്ച് എസ്, ചക്കാലക്കൽ എച്ച് എസ് എന്നിവ ഒന്നാം സ്ഥാനത്താണ്. 28 പോയിൻ്റു നേടിയ മേലടി സബ് ജില്ലയിലെ വൻമുഖം ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുണ്ട്.
യുപി ജനറൽ വിഭാഗത്തിൽ സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ 20 പോയിൻ്റു നേടി മുൻപിലാണ്. 15 പോയിന്റ് വീതം നേടിയ പേരാമ്പ്ര സെൻറ് ഫ്രാൻസിസ് അടക്കമുള്ള 7 സ്കൂളുകൾ മൂന്നാം സ്ഥാനത്തുണ്ട്. എച്ച് എസ് ജനറലിൽ 50 പോയിന്റ് ഓടെ സിൽവർ ഹിൽസ് സ്കൂളാണ് ഒന്നാമത്. 39പോയിൻ്റു വീതം നേടി പൊയിൽക്കാവ് കോക്കല്ലൂർ മേമുണ്ട ഹൈസ്കൂളുകൾ രണ്ടാം സ്ഥാനത്തെത്തി. എച്ച്എസ്എസ് വിഭാഗത്തിൽ 49 പോയിന്റുമായി റഹ്മാനിയ ഹൈസ്കൂൾ കോഴിക്കോട് ഒന്നാം സ്ഥാനത്തുണ്ട്.47 പോയിൻറ് നേടിയ ജിബിഎച്ച്എസ്എസ് താമരശ്ശേരി രണ്ടാമതും 35 പോയിന്റ് നേടിയ ജി എം വി എച്ച് എസ് എസ് കൊയിലാണ്ടി മൂന്നാമതും നിൽക്കുന്നു. ജിഎച്ച്എസ്എസ് കോക്കല്ലൂരിന് 34 പോയിൻ്റും പേരാമ്പ്ര എച്ച് എസ് എസ് ന് 33 പോയിന്റും നടുവണ്ണൂർ ജിഎച്ച്എസ്എസിന് 31 പോയിന്റും ലഭിച്ചിട്ടുണ്ട്.