കായണ്ണയിൽ സുന്ദര കേരളം ക്ലീൻ കായണ്ണ പദ്ധതിക്ക് തുടക്കമായി
ബാലുശ്ശേരി എംഎൽഎ അഡ്വക്കേറ്റ് കെ എം സച്ചിൻ ദേവ് പദ്ധതി പ്രഖ്യാപനം നടത്തി
കായണ്ണ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന സുന്ദര കേരളം ക്ലീൻ കായണ്ണ പദ്ധതിക്ക് തുടക്കമായി. ശുചിത്വ ബോധം മാലിന്യ സംസ്കരണംആരോഗ്യ ബോധവൽക്കരണം തുടങ്ങിയ സന്ദേശങ്ങൾ പങ്കാളിത്ത ഗ്രാമങ്ങളിലെ വീടുകളിൽ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന മാലിന്യമുക്ത കേരളം പദ്ധതിയിലൂടെ പ്രദേശത്തെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.ആദ്യഘട്ടത്തിൽ പങ്കാളിത്ത ഗ്രാമത്തിലെ നാലാം വാർഡിൽ പദ്ധതി നടപ്പിലാക്കും. ബാലുശ്ശേരി എംഎൽഎ അഡ്വക്കേറ്റ് കെ എം സച്ചിൻ ദേവ് പദ്ധതി പ്രഖ്യാപനം നടത്തി.
കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ശശി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ കോഴിക്കോട് ജില്ലയിലെ അസിസ്റ്റൻറ് കോഡിനേറ്റർ സി കെ സലിം മുഖ്യാതിഥിയായി സംബന്ധിച്ചു. എൻഎസ്എസ് ക്ലസ്റ്റർ കോഡിനേറ്റർ സി കെ ജയരാജൻ ശുചിത്വ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ടിജെ പുഷ്പവല്ലി പദ്ധതി വിശദീകരണം നടത്തി.കായണ്ണ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻഷ ഗ്രാമപഞ്ചായത്ത് അംഗമായ ജയപ്രകാശ് കായണ്ണ, പിടിഎ പ്രസിഡണ്ട് എം അജിത് കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ എം എം സുബീഷ്, ശുചിത്വമിഷൻ ബ്ലോക്ക് കോഡിനേറ്റർ വി പി ഷൈനി, ഹരിത മിഷൻ ബ്ലോക്ക് ഓർഡിനേറ്റർ വി പി .ഷൈനി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സത്യൻ, എ സി സതി പ്രജീഷ് പുത്തൻപുര , ശ്രീനന്ദ , പാർവണ, ദേവി എന്നിവർ സംബന്ധിച്ചു.