പേരാമ്പ്ര ഉപജില്ല കലോത്സവം സമാപിച്ചു; പേരാമ്പ്രയും നടുവണ്ണൂരും ചാമ്പ്യൻമാർ
ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നേടി നടുവണ്ണൂർ ജിഎച്ച്എസ്എസ്
പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവം നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നേടിയ നടുവണ്ണൂർജി എച്ച് എസ്, പേരാമ്പ്ര സ്കൂളുകൾ മികച്ച വിജയം കുറിച്ചു.എൽ പി വിഭാഗത്തിൽ ജിഎച്ച്എസ്എസ് നടുവണ്ണൂർ, സെൻറ് ആൻറണീസ് എൽപിഎസ് ചക്കിട്ടപാറ, എ യു പി സ്കൂൾ വാല്യക്കോട് എന്നിവ ചാമ്പ്യന്മാരായി. ജിയുപിഎസ് കായണ്ണയ്ക്കാണ് രണ്ടാം സ്ഥാനം. യുപിയിൽ ജനറൽ വിഭാഗത്തിൽ കൂത്താളി എ യു പി സ്കൂൾ, വാല്യക്കോട് എ യു പി സ്കൂൾ, വെള്ളിയൂർ എയുപിഎസ് എന്നിവ വിജയികളായി. രണ്ടാം സ്ഥാനം അഞ്ച് സ്കൂളുകൾ പങ്കിട്ടു. ജിഎച്ച്എസ്എസ് നടുവണ്ണൂർ, ജി യു പി എസ് പേരാമ്പ്ര, എ യു പി എസ് കാവുന്തറ, ജി യു പി എസ് കരുവണ്ണൂർ എയുപിഎസ് വാകയാട് എന്നീ സ്കൂളുകൾക്കാണ് മൂന്നാം സ്ഥാനം. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ പേരാമ്പ്ര എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടിയപ്പോൾ ജിഎച്ച്എസ്എസ് നടുവണ്ണൂർ റണ്ണറപ്പായി.ഹയർസെക്കൻഡറിയിൽ പേരാമ്പ്ര എച്ച്എസ്എസ് ചാമ്പ്യന്മാരും ജിഎച്ച്എസ്എസ് നെടുവണ്ണൂർ റണ്ണറപ്പുമായി.
എൽപി അറബിക് കലോത്സവത്തിൽ ജിഎച്ച്എസ്എസ് നടുവണ്ണൂരും എയുപിഎസ് വെള്ളിയൂരും ഒന്നാം സ്ഥാനം പങ്കിട്ടു' സെൻതോമസ് യുപി കൂരാച്ചുണ്ടിനാണ് രണ്ടാം സ്ഥാനം. അറബിക് യുപിയിൽ എയുപിഎസ് വെള്ളിയൂരും ജി യു പി എസ് വാളൂരും ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ എയുപിഎസ് കൂത്താളിയും ജിഎച്ച്എസ്എസ് നടുവണ്ണൂരും റണ്ണറപ്പായി.ഹൈസ്കൂൾ അറബിക്കൽ ആതിഥേയരായ നൊച്ചാട് എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. പേരാമ്പ്ര എച്ച്എസ്എസും ഒന്നാം സ്ഥാനം പങ്കിട്ടു. ഈ ഇനത്തിലും ജിഎച്ച്എസ്എസ് നടുവണ്ണൂർ രണ്ടാമത് എത്തി.യുപി സംസ്കൃത ഉത്സവത്തിൽ കൽപ്പത്തൂർ എയുപിഎസ് ഒന്നാമതെത്തിയപ്പോൾ വാകയാട് എ യുപിഎസ് രണ്ടാമതായി.ഹൈസ്കൂൾ വിഭാഗം സംസ്കൃതത്തിൽ പേരാമ്പ്ര എച്ച്എസ്എസിനാണ് ചാമ്പ്യൻഷിപ്പ്. നടുവണ്ണൂർ ജിഎച്ച്എസ്എസ് ഇവിടെ റണ്ണറപ്പായി.
കലോത്സവത്തിന്റെ സമാപന സമ്മേളനം ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി പ്രമോദ് വിജയികളെ പ്രഖ്യാപിച്ചു.നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. പി.എം കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുളള ഉപഹാര സമർപ്പണം പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി പ്രമോദ് നിർവ്വഹിച്ചു.നൊച്ചാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീധരൻ, സനില ചെറുവറ്റ, രജീഷ് കൊല്ലമ്പത്ത് ടി.വി ഷിനി, എം രജീഷ്, എം സിന്ധു, സുമേഷ് തിരുവോത്ത്, കെ. അമ്പിളി, ലിമ പാലയാട്ട്, ഗീത നന്ദനം, പി അബ്‌ദുസലാം, പി.ടി.എ വൈസ് സിഡണ്ട് വി.കെ സാരേഷ്, എംപിടിഎ പ്രസിഡണ്ട് കെ. ഹൈറുന്നിസ, വെള്ളിയൂർ എയുപി സ്കൂൾ പ്രധാനധ്യാപിക ടി.കെ സനിത തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിന്ദു സ്വാഗതവും ചിത്രരാജൻ നന്ദിയും പറഞ്ഞു