പേരാമ്പ്ര സബ്ജില്ലാ കലോത്സവം : നടുവണ്ണൂർ, കോട്ടൂർ, പേരാമ്പ്ര സ്കൂളുകൾ ലീഡ് ചെയ്യുന്നു
എല്ലാ വിഭാഗങ്ങളിലും മുൻതൂക്കം പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിന്
പേരാമ്പ്ര: ഉപജില്ല സ്കൂൾ കലോത്സവം രണ്ടാം ദിവസം അവസാനിക്കുമ്പോൾ വിവിധ ജനറൽ വിഭാഗങ്ങളിൽ നടുവണ്ണൂർ, കോട്ടൂർ, പേരാമ്പ്ര സ്കൂളുകൾ മുന്നേറുന്നു. എൽ പി വിഭാഗത്തിൽ 23 ഇനങ്ങളിൽ 9 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 30 പോയിന്റുമായി ജിഎച്ച്എസ്എസ് നടുവണ്ണൂർ ആണ് മുൻപിൽ. 26 പോയിൻ്റുമായി ഫാത്തിമ എയുപിഎസ് പെരുവണ്ണാമൂഴി രണ്ടാം സ്ഥാനത്ത് എത്തി. യുപി ജനറൽ വിഭാഗത്തിൽ 19 ഇനങ്ങളുടെ ഫലം അറിവായി 53പോയിൻ്റുമായി കോട്ടൂർ എയുപി സ്കൂൾ ലീഡ് ചെയ്യുന്നു. തൊട്ടു പിറകിൽ 50 പോയിന്റുകളോടെ വാല്യക്കോട് എ യു പി സ്കൂൾ രണ്ടാം സ്ഥാനത്തും 47 പോയിൻ്റുമായി ജി യു പി എസ് പേരാമ്പ്ര മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 36 ഇനങ്ങളുടെ ഫലമാണ് പുറത്തു വന്നത്. 31 എ ഗ്രേഡ് ഒരു ബിഗ്രേഡും നേടി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ 128 പോയിൻ്റുമായി ഒന്നാമതാണ്. 23 എ ഗ്രേഡും രണ്ട് ബി ഗ്രേഡുമായി 121 പോയിൻ്റുമായി നടുവണ്ണൂർ ജിഎച്ച്എസ്എസ്ആണ് രണ്ടാമത്. 106 പോയിൻറ് ഉള്ള നൊച്ചാട് മൂന്നാം സ്ഥാനത്തുണ്ട്. എച്ച്എസ്എസ് ജനറലിൽ 159 പോയിന്റുമായി പേരാമ്പ്ര ഒന്നാം സ്ഥാനത്തും 130 പോയിൻറ് ജിഎച്ച്എസ്എസ് നടുവണ്ണൂർ രണ്ടാം സ്ഥാനത്തുമാണ് 128 പോയിന്റോടെ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളാണ് മൂന്നാമത്.
യുപി സംസ്കൃതത്തിൽ 70 പോയിൻറ് നേടി കൽപ്പത്തൂർ സ്കൂൾ ഒന്നാമതും 63പോയിൻ്റുമായി വാഗയാട് എ യുപി സ്കൂൾ രണ്ടാമതും നിൽക്കുന്നു.എച്ച് എസ് സംസ്കൃതത്തിൽ 60 പോയിൻറ് ഉള്ള പേരാമ്പ്ര ഹൈസ്കൂളിന് പിറകിൽ 48 പോയിന്റ് വീതം നേടി നടുവണ്ണൂർ ജിഎച്ച്എസ്എസ്, നെടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളുകൾ രണ്ടാമത് നിൽക്കുന്നു.എൽ പി അറബിക് കലോത്സവത്തിൽ 45 പോയിന്റ് വീതം നേടി ജിഎച്ച്എസ്എസ് നടുവണ്ണൂർ എയുപിഎസ് വെള്ളിയൂർ ഒന്നാമത് നില്ക്കുന്നു.യുപി അറബിക് കലോത്സവത്തിൽ വാളൂർ ജി യുപിഎസ് കൂത്താളി യുപിഎസ് എന്നിവ 45 പോയിൻ്റുമായി ഒന്നാമത് ഉണ്ട്. ഹൈസ്കൂൾ അറബിക് കലോത്സവത്തിലും പേരാമ്പ്ര നൊച്ചാട് സ്കൂളുകൾക്കാണ് ആധിപത്യം 63 പോയിൻ്റാണ് ഇവർ നേടിയത്. കൂത്താളി വിഎച്ച്എസ്എസ് 59പോയിൻ്റുമായി രണ്ടാം സ്ഥാനത്തും 57 പോയിൻ്റുമായി ജിഎച്ച്എസ്എസ് നടുവണ്ണൂർ മൂന്നാം സ്ഥാനത്തുമാണ്.