headerlogo
education

ഇംഗ്ലീഷിന് പരിപോഷണത്തിന് ലെൻസ് പഠന പദ്ധതിയുമായി കിനാലൂർ യുപി സ്കൂൾ

പൂർണ്ണമായും മലയാളം പഠന മാധ്യമമായി നിലനിർത്തുന്ന സ്ഥാപനമാണ് കിനാലൂർ എസ്

 ഇംഗ്ലീഷിന് പരിപോഷണത്തിന് ലെൻസ് പഠന പദ്ധതിയുമായി കിനാലൂർ യുപി സ്കൂൾ
avatar image

NDR News

09 Nov 2024 08:16 PM

കിനാലൂർ: പൂർണ്ണമായും മലയാളം മാധ്യമ വിദ്യാഭ്യാസം നിലനിർത്തിക്കൊണ്ട് കുട്ടികളുടെ ഇംഗ്ലീഷ് പഠന പരിപോഷണത്തിനായി ലെൻസ് പഠന പദ്ധതിയുമായി കിനാലൂർ ഗവൺമെൻറ് യുപി സ്കൂൾ. മാതൃഭാഷയിൽ തന്നെ പഠന മാധ്യമം എന്ന നിലപാടിലുറച്ചു കൊണ്ട് പൊതു വിദ്യായത്തിലെ ഇംഗ്ലീഷ് ഭാഷാ പഠനം പരിപോഷിപ്പിക്കുന്നതിനാണ് ലെൻസ് (Learning English in needy Situation) ഇംഗ്ലീഷ് ഭാഷാ പഠന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കിനാലൂർ ജി യു പി സ്കൂളിൽ ഇന്നലെ നടന്നു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ യു.കെ. അബ്ദുൾ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. 

     കൺവീനർ സുജ ടീച്ചർ ലെൻസ് പ്രോജക്ട് അവതരണം നടത്തി. ഇംഗ്ലീഷിൽ ഭാഷയിലുള്ള കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ധാരാളം പരിപാടികൾ നടന്നു. വാർഡ് മെമ്പർ ഇസ്മയിൽ രാരോത്ത്, പിടി എ പ്രസിഡൻ്റ് രംഗിഷ് കുമാർ, വികസന സമിതി കൺവീനർ ദേവദാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ശരിയായ രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ശശീന്ദ്രദാസ് മാസ്റ്റർ രക്ഷിതാക്കളുമായി സംവദിച്ചു.

NDR News
09 Nov 2024 08:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents