മേലടി ഉപജില്ലാ സ്കൂൾ കലോത്സവം: ക്ഷേമകാര്യ കമ്മിറ്റിയുടെ പ്രവർത്തനം ശ്രദ്ധേയമായി
ക്ഷേമ - ആരോഗ്യ കാര്യങ്ങളിൽ സജീവമായി ഇടപെട്ടും ആരോഗ്യ പരിശോധന നടത്തിയുമാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്
ചെറുവണ്ണൂർ: നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വെൽഫെയർ കമ്മിറ്റി മത്സരാർത്ഥികളുടെയും അതിഥികളുടെയും അദ്ധ്യാപകരുടെയും ക്ഷേമ - ആരോഗ്യ കാര്യങ്ങളിൽ സജീവമായി ഇടപെട്ടും ആരോഗ്യ പരിശോധന നടത്തിയും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.
ചെറുവണ്ണൂർ, മേപ്പയൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും, ആയുർവേദ ആശുപത്രിയിലേയും പേരാമ്പ്ര ഇ.എം.എസ്. ആശുപത്രിയിലേയും കല്പത്തൂർ ആർ.കെ. ട്രസ്റ്റ് ആശുപത്രിയിലെയും ഡോക്ടർമാരും നഴ്സുമാരും ആശാവർക്കർമാരും പാലിയേറ്റീവ് അംഗങ്ങളും ഉൾപ്പെട്ട മെഡിക്കൽ ടീമിന്റെ സേവനങ്ങൾ ഇവിടെ സജീവമായി ലഭ്യമാണ്. ആംബുലൻസ് സേവനവും സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ ജിതേഷ് കുമാർ കൺവീനറും കെ.പി. അഷ്റഫ് ചെയർമാനുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ശനിയാഴ്ചയോടെ കലോത്സവം അവസാനിക്കും.