headerlogo
education

മേലടി ഉപജില്ല സ്‌കൂൾ കലോത്സവം നവംബർ 6,7,8,9 തീയ്യതികളിൽ ജി.എച്ച്.എസ്. ചെറുവണ്ണൂരിൽ

ടി.പി രാമകൃഷ്‌ണൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും

 മേലടി ഉപജില്ല സ്‌കൂൾ കലോത്സവം നവംബർ 6,7,8,9 തീയ്യതികളിൽ ജി.എച്ച്.എസ്. ചെറുവണ്ണൂരിൽ
avatar image

NDR News

04 Nov 2024 06:35 PM

മേപ്പയൂർ: മേലടി ഉപജില്ല സ്‌കൂൾ കലോത്സവം 6,7,8,9 തീയ്യതികളിലായി ജി.എച്ച്.എസ്. ചെറുവണ്ണൂരിൽ വെച്ച് നടക്കും. 4 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 84 സ്‌കൂളുകളിൽ നിന്നായി 4000ത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. 9 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. നവംബർ 7ന് 4 മണിക്ക് ടി.പി രാമകൃഷ്‌ണൻ എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് അദ്ധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി മുഖ്യാതിഥിയാവും. 

      മേലടി എ.ഒ.ഇ. പി. ഹസീസ് കലോത്സവ റിപ്പോർട്ട് അവതരിപ്പിക്കും. യു.കെ. കുമാരൻ സാംസ്കാരിക പ്രഭാഷണം നടത്തും. ആശംസകൾ നേർന്നുകൊണ്ട് മേലടി ഉപജില്ല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, നഗരസഭ ചെയർമാൻ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബി.പി.സിമാർ, ഫെസ്റ്റിവൽ കമ്മിറ്റി ഭാരവാഹികൾ, ചെറുവണ്ണൂർ എ.എൽ.പി. ഹെഡ്‌മാസ്റ്റർ, മാനേജർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിക്കുന്നതാണ്. റിസപ്ഷൻ കമ്മിറ്റി കൺവീനർ എ.കെ. അബ്ദുൾ അസീസ് നന്ദി രേഖപ്പെടുത്തും.

      സമാപന സമ്മേളനം കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ വി.പി. അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗവാസ് പി. മുഖ്യാതിഥിയാവും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് സമ്മാനദാനവും, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് ആദരിക്കലും നിർവ്വഹിക്കും. ജനപ്രതിനിധികൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുന്നതാണ്.

      കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി സംഘം ചെയർമാനും ചെറുവണ്ണൂർ ഗ്രാമപഞ്ചായ‌ത് പ്രസിഡൻ്റുമായ എൻ.ടി. ഷിജിത്ത്, ജനറൽ കൺവീനർ എൻ.കെ. ഷൈബു, മേലടി എ.ഇ.ഒ. പി. ഹസീസ്, ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ ഷോഭിദ് ആർ.പി., എച്ച്.എം. ഫോറം സെക്രട്ടറി സജീവൻ കുഞ്ഞോത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാബു പി.സി., പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ സി.പി. ഗോപാലൻ, കൺവീനർ സുഭാഷ് സമത എന്നിവർ അറിയിച്ചു.

NDR News
04 Nov 2024 06:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents