ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ കാപ്പാട് കനിവ് സ്നേഹതീരം അഗതി മന്ദിരം സന്ദർശിച്ചു
ബി സ്മാർട്ട് ക്ലബിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത്
നടുവണ്ണൂർ: ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ എൽ.പി., യു.പി. വിഭാഗത്തിലെ ബി സ്മാർട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കാപ്പാട് കനിവ് സ്നേഹതീരം അഗതി മന്ദിരം സന്ദർശിച്ചു. വിദ്യാർത്ഥികളിൽ നിന്ന് ക്ലബ് അംഗങ്ങൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ കനിവ് സ്നേഹതീരം ചെയർമാൻ പി. ഇല്യാസിന് കൈമാറി.
ബി സ്മാർട്ട് പ്രൈമറി വിഭാഗം ക്ലബ് ചെയർമാൻ ശരത്ത് കിഴക്കേടത്ത്, കനിവ് മാനേജർ റാഷിദ്, ബി. സ്മാർട്ട് കോഡിനേറ്റർമാരായ എം.കെ. രാകേഷ്, നൂർജഹാൻ കെ.കെ., ഷൈജു കെ. എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളിലും മറ്റുള്ളവരിലും സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും മുതിർന്നവരെ ആദരിക്കാൻ പ്രചോദനം നൽകാനുമുള്ള ഈ പഠന യാത്രയിൽ നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു.