കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം 2024 നവംബർ 4 ,5, 6, 7 തീയതികളിൽ
കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും
കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം 2024 നവംബർ 4 ,5, 6, 7 തീയതികളിലായി കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 76 -ഓളം വിദ്യാലയങ്ങളിൽ നിന്നായി പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ 4 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലംവരെ വിവിധ വിഭാഗങ്ങളിലായി 293 -ഓളം ഇനങ്ങളിലായാണ് മത്സരം നടക്കുക. മത്സരങ്ങൾക്കായി 12 വേദികൾ, വിപുലമായ ഭക്ഷണപന്തൽ, വിഭവസമൃദ്ധമായ ഭക്ഷണം, സുരക്ഷ- ആരോഗ്യ- ഗതാഗത-ഗ്രീൻ പ്രോട്ടോക്കോൾ ഉൾപ്പെടെ എല്ലാ കമ്മിറ്റികളുടേയും സഹായ – സഹകരണത്തോടെ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകൾക്ക് തങ്ങളുടെ കലാവിരുതുകൾ പ്രകടിപ്പിക്കുവാൻ സാധ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഘാടകസമിതി ചെയർമാൻ സതി കിഴക്കെയിൽ (പ്രസി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്) ജന.കൺവീനർ ഇ.കെ.ഷൈനി (പ്രിൻസിപ്പൽ ഇലാഹിയ എച്ച് എസ് എസ്), ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ. മഞ്ജു, എച്ച്.എം ഫോറം കൺവീനർ പ്രജീഷ്. എൻ.ഡി, പബ്ലിസിറ്റി കമ്മിറ്റി ജോ.കൺവീനർ ശ്രീലേഷ്.ഒ, ശ്രീഷു.കെ.കെ, മനോജ്.കെ.കെ, ഗണേശൻ കക്കഞ്ചേരി, സായൂജ് ശ്രീമംഗലം, രൂപേഷ്കുമാർ.എം, എന്നിവർ സംസാരിച്ചു.