headerlogo
education

പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേളയ്ക്ക് തുടക്കം

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു ഉദ്ഘാടനം നിർവഹിച്ചു

 പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേളയ്ക്ക് തുടക്കം
avatar image

NDR News

18 Oct 2024 07:11 PM

പേരാമ്പ്ര: 85 സ്കൂളുകളിൽ നിന്നായി 1000ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത പേരാമ്പ്ര ഉപജില്ലാ പ്രവൃത്തി പരിചയ മേള പേരാമ്പ്ര എ. യു. പി. സ്കൂളിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.

       ഗ്രാമപഞ്ചായത്ത് മെമ്പർ പി. ജോന മുഖ്യാതിഥി ആയി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രോഗാം ഓഫീസർ വി.പി. നിത, പി.ടി.എ. പ്രസിഡൻ്റ് വി.എം. മനേഷ്, കെ.സി. മുഹമ്മദ്, ബിജുമാത്യു, കെ. സജീവൻ, പി.എം. റിഷാദ്, ടി.കെ. ഉണ്ണികൃഷ്ണൻ, എൻ.കെ. അസീസ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.പി. മധു സ്വാഗതവും പ്രവർത്തിപരിചയ മേള ഉപജില്ലാ കൺവീനർ ഫാത്തിമ ഷംന നന്ദിയും പറഞ്ഞു.

NDR News
18 Oct 2024 07:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents