headerlogo
education

ഗവ. മോഡൽ എച്ച്.എസ്.എസ്. കോഴിക്കോട് രക്തദാന ക്യാമ്പ് നടത്തി

എൻ.എസ്.എസ്. കോഴിക്കോട് സൗത്ത് കൺവീനർ എം.കെ. ഫൈസൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു

 ഗവ. മോഡൽ എച്ച്.എസ്.എസ്. കോഴിക്കോട് രക്തദാന ക്യാമ്പ് നടത്തി
avatar image

NDR News

18 Oct 2024 07:31 PM

കോഴിക്കോട്: ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ കോഴിക്കോട് എൻ.എസ്.എസ്. യൂണിറ്റ്, ഗവണ്മെന്റ് വുമൺ ആൻ്റ് ചൈൽഡ് ഹോസിപിറ്റൽ കോട്ടപറമ്പയുടെ സംയുക്ത ആഭിമുഖ്യത്തിൽ പോൾ ബ്ലഡ്‌ രക്തദാന ക്യാമ്പ് സ്കൂൾ സ്മാർട്ട്‌ റൂമിൽ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം എൻ.എസ്.എസ്. കോഴിക്കോട് സൗത്ത് കൺവീനർ എം.കെ. ഫൈസൽ നിർവഹിച്ചു.

      പ്രിൻസിപ്പാൾ സലിമോൾ കെ.എസ്. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ.എസ്.എസ്. വളണ്ടിയർ അലിഡാ കെ. സ്വാഗതവും എൻ.എസ്.എസ്. ലീഡർ മാളവിക നന്ദിയും പറഞ്ഞു. ഡോ. നസിയ കെ. സലിം ക്യാമ്പ് വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ്‌ ഷിബു ചന്ദ്രോദയം, പ്രോഗ്രാം ഓഫീസർ വിനിൽ കുമാർ, ഹെഡ് മിസ്ട്രസ് ഗീത എം., ലാനിഷ കെ., എൻ.എസ്.എസ്. വോളന്റീർ വൈക ടി. എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 100 രക്തദാതാക്കൾ രജിസ്റ്റർ ചെയ്തു.

     സ്കൂളിലെ 18 വയസു തികഞ്ഞ വിദ്യാർത്ഥികൾ ഉൾപ്പെടെ 57 പേര് രക്തം ദാനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനായി വോളന്റീർസ് സ്കൂളിലെ എല്ലാ ക്ലാസ്സിലെയും വിദ്യാർത്ഥികളെയും ബോധവൽക്കരിച്ചു. രക്തദാതാക്കൾക്കായി ഫോട്ടോ പോയിന്റും ഒരുക്കിയിരുന്നു.

NDR News
18 Oct 2024 07:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents