headerlogo
education

ഐസ് ബ്ലോക്കിൽ അഗ്നി പകർന്ന് കൊയിലാണ്ടി ഉപജില്ല ശാസ്ത്രമേളയ്ക്ക് സമാരംഭം

മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു

 ഐസ് ബ്ലോക്കിൽ അഗ്നി പകർന്ന് കൊയിലാണ്ടി ഉപജില്ല ശാസ്ത്രമേളയ്ക്ക് സമാരംഭം
avatar image

NDR News

17 Oct 2024 03:05 PM

കൊയിലാണ്ടി: ഐസ് കത്തുമോ എന്ന് ചോദിച്ചാൽ പരിഹസിക്കാൻ വരട്ടെ. നിലവിളക്കിന് പകരം ഐസ് ബ്ലോക്കിലേക്ക് അഗ്നി പകർന്ന് ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്താലോ? കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. മേളകൾക്കാണ് വ്യത്യസ്തമായ ശാസ്ത്ര പരീക്ഷണത്തിലൂടെ തിരി തെളിഞ്ഞത്.

     കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ ഭാവി പൗരന്മാരുടെ സർഗ്ഗാത്മകതയെയും ചിന്തയെയും സൃഷ്ടിപരമായി ഉപയോഗിക്കുന്നതിനും ഭാവി ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും ശാസ്ത്രോത്സവങ്ങൾ മുതൽക്കൂട്ടാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എ.ഇ.ഒ. മഞ്ജു എം.കെ. മേള വിശദീകരണം നടത്തി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദിര, കെ. ഷിജു, ഇ.കെ. അജിത്ത്, കൗൺസിലർമാരായ എ. ലളിത, പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, പി.ടി.എ. പ്രസിഡൻ്റ് വി. സുചീന്ദ്രൻ, ഹരീഷ് എൻ.കെ., പന്തലായനി ബി.പി.സി. ദീപ്തി ഇ.പി., ബിജേഷ് ഉപ്പാലക്കൽ, കെ.കെ. സുധാകരൻ, പ്രജീഷ് എൻ.ഡി., വൈഷ്ണവ് എം.എസ്., അദ്ധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എൻ.വി. പ്രദീപ് കുമാർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ എൻ.സി. പ്രശാന്ത് നന്ദിയും പറഞ്ഞു. 

      നൂറിലധികം വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സാമൂഹ്യ ശാസ്ത്രമേളയിലും പ്രവൃത്തി പരിചയ മേളയിലും പങ്കെടുക്കുന്നത്. ശാസ്ത്ര ഗണിത ശാസ്ത്ര, ഐ.ടി. മേളയോടെ ശാസ്ത്രോത്സവത്തിന് നാളെ സമാപനം കുറിയ്ക്കും. സമാപന സംഗമം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും

NDR News
17 Oct 2024 03:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents