headerlogo
education

ഉള്ളിയേരിയിൽ പ്രഭാത ഭക്ഷണ വിതണം ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി. അജിത ഉദ്ഘാടനം നിർവഹിച്ചു

 ഉള്ളിയേരിയിൽ പ്രഭാത ഭക്ഷണ വിതണം ഉദ്ഘാടനം ചെയ്തു
avatar image

NDR News

16 Oct 2024 09:23 PM

ഉള്ളിയേരി: ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം കക്കഞ്ചേരി ഗവ: എൽ.പി. സ്കൂളിൽ വെച്ച് ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. സി. അജിത നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ എൻ എം ബാലരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. 

    വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ കെ ബീന ടീച്ചർ, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ചന്ദ്രിക പൂമഠത്തിൽ, വാർഡ് മെമ്പർ സുജാത നമ്പൂതിരി, പഞ്ചായത്ത്‌ ഇംപ്ലിമെന്റിങ് ഓഫീസർ ഗണേശ് കക്കഞ്ചേരി, പി ടി എ പ്രസിഡന്റ്‌ മുഹമ്മദ്‌ മണ്ടകശ്ശേരി, എം പി ടി എ ചെയർ പേർസൺ കെ ഷൈമ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കക്കഞ്ചേരി ജി എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ മോഹൻദാസ് ടി.എം. സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ബേബിരമ്യ നന്ദിയും പറഞ്ഞു.

 

 

NDR News
16 Oct 2024 09:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents