headerlogo
education

പേരാമ്പ്ര എൻ.ഐ. എം.എൽ.പി. സ്കൂൾ തൊണ്ണൂറ്റിയഞ്ചാം വാർഷികവും യാത്രയയപ്പും സ്വാഗത സംഘം രൂപീകരിച്ചു

വാർഡ് മെമ്പർ പി. ജോന യോഗം ഉദ്ഘാടനം ചെയ്തു

 പേരാമ്പ്ര എൻ.ഐ. എം.എൽ.പി. സ്കൂൾ തൊണ്ണൂറ്റിയഞ്ചാം വാർഷികവും യാത്രയയപ്പും സ്വാഗത സംഘം രൂപീകരിച്ചു
avatar image

NDR News

05 Oct 2024 02:03 PM

പേരാമ്പ്ര: പേരാമ്പ്ര എൻ.ഐ.എം.എൽ.പി. സ്കൂൾ 95-ാം വാർഷികവും പ്രധാന അദ്ധ്യാപിക ഇ. ആയിഷ ടീച്ചർക്കുള്ള യാത്രയയപ്പും വിജയകരമായി നടത്തുവാൻ സാമൂഹിക, രാഷ്ട്രീയ മാനേജ്മെൻ്റ് പ്രവർത്തകരുടെയും, സ്കൂൾ രക്ഷിതാക്കളുടെയും ആഭിമുഖ്യത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വാർഡ് മെമ്പർ പി. ജോന യോഗം ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക ഇ. ആയിഷ സ്വാഗതവും, കെ.കെ. ഷാഫി നന്ദിയും പറഞ്ഞു.

      പി.ടി.എ. പ്രസിഡൻ്റ് കെ.സി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സൽമ എൻ.കെ., പി.എം. അബ്ദുല്ല, ടി. സലാം, വി.പി. അഷറഫ്, കെ.പി. റസാഖ്, ഇ.പി. ലത്തീഫ്, വി.പി. ജസീൽ, കെ.കെ. ഷാഫി, കെ.കെ. റാഫി, പ്രജില, ഇ.ടി. മുബീന, അഫ്‌ലഹ് പാലേരി എന്നിവർ സംസാരിച്ചു.

      ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ പി. ജോന, സൽമ എൻ.കെ., ഹനീഫ യു.സി., ദാറുന്നുജൂം സ്ഥാപനങ്ങളുടെ സ്ഥാപകൻ വി.ടി. കുഞ്ഞാലി, ദാറുന്നുന്നുജൂം ഓർഫനേജ് പ്രസിഡൻ്റ് പ്രൊഫസർ സി. ഉമ്മർ എന്നിവർ രക്ഷാധികാരികളായും സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് കെ.സി. മുഹമ്മദ് (ചെയർമാൻ), ജാബിർ വി.കെ., അഞ്ജു (വൈസ് ചെയർമാൻമാർ), പ്രധാനദ്ധ്യാപിക ഇ. ആയിഷ (ജനറൽ കൺവീനർ), പി.എം. അബ്ദുല്ല (പ്രോഗ്രാം ചെയർമാൻ), എൻ.പി.എ. കബീർ (കൺവീനർ), റസാഖ് കെ.പി. (സാമ്പത്തിക വകുപ്പ് ചെയർമാൻ), ഇ.പി.ലത്തീഫ് (കൺവീനർ), അഫ്‌ലഹ് പാലേരി (കലാപരിപാടികളുടെ കൺവീനർ), വി.പി. അഷ്റഫ് (പബ്ലിസിറ്റി ചെയർമാൻ), കെ.കെ. മുഹമ്മദ് ഷാഫി (കൺവീനർ), കെ.കെ. റാഫി (സ്റ്റേജ് ആൻ്റ് സൗണ്ട് കൺവീനർ), വി. ഷമീർ (ലോ ആൻ്റ് ഓർഡർ), ടി. അബ്ദുസ്സലാം (റിസപ്ഷൻ ചെയർമാൻ), ഇ.ടി.മുബീന (കൺവീനർ) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.

NDR News
05 Oct 2024 02:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents