headerlogo
education

കാലിക്കറ്റ് സർവ്വകലാശാല നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു

വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പ്രകാശന കർമ്മം നിർവഹിച്ചു

 കാലിക്കറ്റ് സർവ്വകലാശാല നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു
avatar image

NDR News

24 Sep 2024 07:03 PM

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ (സി.യു.എഫ്.വൈ.യു.ജി.പി.) ഇംഗ്ലീഷ്, മലയാളം ഫൗണ്ടേഷൻ കോഴ്സുകളുടെ പാഠപുസ്തകങ്ങളുടെ പ്രകാശനം വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നിർവഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ.കാവുമ്പായി ബാലകൃഷ്ണൻ പുസ്തകങ്ങൾ കൈമാറി. 

      ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പബ്ലിക്കേഷൻ ഓഫീസർ ഇൻ ചാർജ് ഡോ. റീഷ കാരള്ളി, സെൻട്രൽ സ്റ്റോർ സെക്രട്ടറി ബവേഷ് പി.കെ. എന്നിവർ പങ്കെടുത്തു. കാലിക്കറ്റ് സർവ്വകലാശാല പബ്ലിക്കേഷൻ വിഭാഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ ഓപ്പറേറ്റീവ് സ്റ്റോഴ്‌സും ചേർന്നാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്.

NDR News
24 Sep 2024 07:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents