നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.പി.സി. ക്യാമ്പിന് തുടക്കം
പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ ജംഷിദ് ഉദ്ഘാടനം നിർവഹിച്ചു

നൊച്ചാട്: നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ കെ.ഡി.ആർ. 416 അവധിക്കാല എസ്.പി.സി. ക്യാമ്പിന് തുടക്കം. ക്യാമ്പ് പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ ജംഷിദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് റസാക്ക് കക്കാട് അദ്ധ്യക്ഷത വഹിച്ചു.
പേരാമ്പ്ര എ.ഡി.എൻ.ഒ. യൂസഫ്, പോലീസ് ഓഫീസർ സുനിൽ, സി.പി.ഒ. കെ.സി.എം. നാസർ, ഡി.ഐ. രാധിക, എസ്.പി.സി. കാഡറ്റ് എ.ആർ. അഭിരാമി എന്നിവർ സംസാരിച്ചു. ഹെഡ് ഇൻ ചാർജ് എ.പി. അസീസ് സ്വാഗതവും എ.സി.പി.ഒ. ഷബ്ന നന്ദിയും പറഞ്ഞു.