headerlogo
education

നടുവണ്ണൂർ ഗവ. ബഡ്സ് സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു

ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് പരിപാടി

 നടുവണ്ണൂർ ഗവ. ബഡ്സ് സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു
avatar image

NDR News

14 Sep 2024 01:20 PM

നടുവണ്ണൂർ: ഗവ. ഹയർ സെക്കൻ്ററി സ്കൂൾ നടുവണ്ണൂരിലെ എൻ.എസ്.എസ്. യൂണിറ്റ് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന രീതികളും ആവശ്യങ്ങളും മുഖ്യധാര വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള 'പ്രഭ' എന്ന എൻ.എസ്.എസ്. പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ ബഡ്സ് സ്കൂൾ സന്ദർശിച്ചത്. 

      ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കായി എൻ.എസ്.എസ്. വളണ്ടിയർമാർ ഒരുക്കിയ ഓണക്കോടിയുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ഗ്രന്ഥകാരനും ആർട്ടിസ്റ്റുമായ ദിലീപ് കീഴൂർ ചിത്രം വരച്ചുകൊണ്ട് നിർവഹിച്ചു. പ്രിൻസിപ്പാൾ ഷാമിനി അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് പുതിയാപ്പുറം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഷൈമ, ബഡ്സ് സ്കൂൾ അദ്ധ്യാപിക രേഷ്മ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

      വളണ്ടിയർമാരായ നിയതി ദർശൻ സ്വാഗതവും പ്രിയദർശന നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം ഓഫീസർ ബിനു കല്ലിങ്കൽ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി എൻ.എസ്.എസ്. ഒരുക്കിയ ഓണസദ്യയോടെ പരിപാടികൾ അവസാനിച്ചു.

NDR News
14 Sep 2024 01:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents