headerlogo
education

ഓണാഘോഷം അതിരുവിട്ടു; വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദ് ചെയ്തു

കാഞ്ഞിരോട് നെഹർ കോളേജിലെ വിദ്യാർത്ഥികളുടെ ലൈസൻസ് ആണ് റദ്ദ് ചെയ്തത്

 ഓണാഘോഷം അതിരുവിട്ടു; വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദ് ചെയ്തു
avatar image

NDR News

13 Sep 2024 04:42 PM

കണ്ണൂര്‍: ഓണാഘോഷത്തിനിടെ കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്രചെയ്ത സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.മട്ടന്നൂർ എയർപോർട്ട് റോഡിലായിരുന്നു അഭ്യാസ പ്രകടനം. കാഞ്ഞിരോട് നെഹർ കോളേജിലെ വിദ്യാർത്ഥികളുടെ ലൈസൻസ് ആണ് റദ്ദ് ചെയ്തത്. കഴിഞ്ഞദിവസമാണ് ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ അപകടരമായ വിധത്തിൽ വാഹനം ഓടിച്ചത്. 

     അപകടകരമായ രീതിയിൽ വാഹനമോടിച്ച വിദ്യാർത്ഥികളെയും വാഹനങ്ങളും ആർടിഒ കസ്റ്റഡിയിലെടുത്തു. മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. മാതാ പിതാക്കളുടെ പേരിലുള്ളതായിരുന്നു വാഹനങ്ങൾ. ഒരു വർഷത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. മാതാ പിതാക്കളിൽ നിന്നും പിഴയും ഈടാക്കി.

     കോളേജിലെ വിദ്യാർഥികൾ നടത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും സംഭവത്തിൽ പങ്കാളികളാണ്. വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ആർ.ടി.ഒ. തലത്തിൽ അന്വേഷണം നടത്തി. തുടർന്നാണ് ലൈസൻസ് റദ്ദാക്കൽ നടപടിയുണ്ടായത്.

 

 

NDR News
13 Sep 2024 04:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents