headerlogo
education

ഗണിതം മധുരമാക്കിയ 35 വർഷത്തെ സേവനത്തിന് ശേഷം പ്രദീപൻ മാസ്റ്റർക്ക് യാത്രയയപ്പ്

ഉദയ കോളേജ് നൽകിയ യാത്രയയപ്പിൽ പ്രിൻസിപ്പാൾ എം.കെ. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു

 ഗണിതം മധുരമാക്കിയ 35 വർഷത്തെ സേവനത്തിന് ശേഷം പ്രദീപൻ മാസ്റ്റർക്ക് യാത്രയയപ്പ്
avatar image

NDR News

13 Sep 2024 08:51 PM

മേപ്പയൂർ: 35 വർഷമായി സമാന്തര വിദ്യാഭ്യാസ രംഗത്ത് കണക്ക് വിഷയം കൈകാര്യം ചെയ്തു പോന്ന പേരാമ്പ്രയിലെ ചെലമ്പളവ് സ്വദേശിയായ പ്രദീപൻ മാസ്റ്റർക്ക് മേപ്പയൂർ ഉദയ കോളേജ് യാത്രയയപ്പ് നൽകി. പേരാമ്പ്രയിലെ യൂനീക് കോളേജ്, മേലടിയിലെ അക്ഷര കോളേജ്, നടുവത്തൂരിലെ നവീന കോളേജ് തുടങ്ങി കൊയിലാണ്ടി, വടകര താലൂക്കുകളിൽ ആയിരക്കണക്കിന് ശിഷ്യന്മാർക്ക് ഗണിതം മധുരമാക്കാൻ 35 വർഷമായി പ്രദീപൻ മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്. 

      ഹയർ സെക്കൻ്ററികളിലെ സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലെ കണക്ക് കുട്ടികൾക്ക് എളുപ്പമാക്കി കൊടുക്കാൻ അദ്ദേഹത്തിനുള്ള സാമർത്ഥ്യം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കഴിഞ്ഞ ഒമ്പത് വർഷമായി മേപ്പയൂർ ഉദയ കോളേജിൽ സേവനമനുഷ്ഠിച്ചു വരികയാണ്. 61 വയസ്സ് പിന്നിടുന്ന പ്രദീപൻ മാസ്റ്റർ സമാന്തര വിദ്യാഭ്യാസ മേഖല വിട്ട് ബിസിനസ് രംഗത്തേക്ക് പ്രവേശിക്കാനാണ് ആഗ്രഹിക്കുന്നത്. 

      ഉദയ കോളേജ് നൽകിയ യാത്രയയപ്പിൽ പ്രിൻസിപ്പാൾ എം.കെ. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ കെ. ബാലകൃഷ്ണൻ സ്നേഹോപഹാരം നൽകി. മനോജ് ചാനത്ത് സ്വാഗതം പറഞ്ഞു. പി.കെ. സുരേഷ് നൊച്ചാട്, വിനോദ് ബാബു, സതീഷ് കാവുംവട്ടം പി.ടി. സുരേഷ്, വത്സല രാമല്ലൂർ എന്നിവർ സംസാരിച്ചു.

NDR News
13 Sep 2024 08:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents