headerlogo
education

വിദ്യാലയത്തെ മികവിലെത്തിച്ച അദ്ധ്യാപകരെ ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ ആദരിച്ചു

അദ്ധ്യാപകരുടെ വീട്ടിലെത്തിയാണ് ആദരിച്ചത്

 വിദ്യാലയത്തെ മികവിലെത്തിച്ച അദ്ധ്യാപകരെ ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ ആദരിച്ചു
avatar image

NDR News

06 Sep 2024 05:20 PM

നടുവണ്ണൂർ: ഗവ. ഹയർ സെക്കൻ്ററി സ്കൂൾ നടുവണ്ണൂരിനെ ദേശീയതലത്തിൽ അടയാളപ്പെടുത്തിയ അദ്ധ്യാപകരായ ഇ. അച്യുതൻ മാസ്റ്ററെയും ബാലചന്ദ്രൻ പാറച്ചോട്ടിലിനെയും അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു. അദ്ധ്യാപക ദിനത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടി പുതിയ തലമുറയിലെ അദ്ധ്യാപകർക്ക് പ്രചോദനം കൂടിയായി. അദ്ധ്യാപന രംഗത്ത് ദേശീയ പുരസ്കാരം നേടിയ ഇരുവരും നടുവണ്ണൂർ ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകരായിരുന്നു. 

      വോളിബോൾ രംഗത്ത് നിരവധി പേരെ മികച്ച വിജയത്തിലെത്തിക്കാൻ അച്യുതൻ മാസ്റ്റർക്കും സ്കൗട്ട് രംഗത്ത് തിളക്കമാർന്ന സേവനം കാഴ്ചവച്ച് വേറിട്ട പ്രവർത്തനം നടത്താൻ ബാലചന്ദ്രൻ മാസ്റ്റർക്കും കഴിഞ്ഞത് അവരെ മാതൃകാ അദ്ധ്യാപകരാക്കി എന്ന് ആദരിക്കൽ ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.എം. മൂസ്സക്കോയ പറഞ്ഞു. പൊന്നാടയണിയിച്ചും പ്രത്യേകം വരച്ചു തയ്യാറാക്കിയ ചിത്രങ്ങൾ നൽകിയുമാണ് ആദരിച്ചത്. അദ്ധ്യാപന കാലഘട്ടത്തിലെ അവിസ്മരണീയമായ അനുഭവങ്ങൾ ഇരുവരും പങ്കുവെച്ചു. ഓരോ അധ്യാപകനും തൻ്റെ വിദ്യാലയത്തിൽ ഏതെങ്കിലും തരത്തിൽ ഒരു അടയാളപ്പെടുത്തൽ നടത്തണമെന്ന് മുൻ സംസ്ഥാന സ്കൗട്ട് മേധാവി കൂടിയായ ബാലചന്ദ്രൻ മാസ്റ്റർ പറഞ്ഞു. 

      അദ്ധ്യാപകർ പഴയകാല വിദ്യാലയ ചരിത്രം ചോദിച്ചറിഞ്ഞും ആദരിക്കപ്പെട്ടവരുടെ നേട്ടങ്ങൾ കവിതയായി ആവിഷ്കരിച്ചും പാട്ടുപാടിയും ചടങ്ങ് ആകർഷകമാക്കി. പ്രിൻസിപ്പാൾ ഇ.കെ. ശ്യാമിനി, അദ്ധ്യാപകരായ നൗഷാദ് വി.കെ., സാജിദ് വി.സി., സുജാൽ സി.പി., സുരേഷ് ബാബു എ.കെ., രാജേഷ് കെ.എം. എന്നിവർ സംസാരിച്ചു.

NDR News
06 Sep 2024 05:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents