സ്കൂൾ രത്ന ദേശീയ അധ്യാപക പുരസ്കാരത്തിന് ദീപാ മാത്യൂ അർഹയായി
സെൻ്റ് മേരീസ് എൽ പി സ്കൂൾ മരുതോങ്കരയിലെ 23 -24 അധ്യയനവർഷത്തെ മികവാർന്നപ്രവർത്തനങ്ങൾക്കാണ് അംഗീകാരം
പേരാമ്പ്ര : സ്കൂൾ അക്കാദമി, കേരള ഏർപ്പെടുത്തിയ സ്കൂൾ രത്ന ദേശീയ അധ്യാപക പുരസ്കാരത്തിന് ദീപാ മാത്യൂ അർഹയായി. സെൻ്റ് മേരീസ് എൽ പി സ്കൂൾ മരുതോങ്കരയിലെ 23-24 അധ്യയന വർഷത്തെ മികവാർന്നപ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
ഇപ്പോൾ ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് എൽ. പി സ്കൂളിൽ അധ്യാപികയാണ്' 'ഭർത്താവ് മടവന ജിജോ.എം.ഡി ( സി എ എസ് എഫ് കരിപ്പൂർ )മക്കൾ: ജിൽ മരിയ ജിജോ (നേഴ്സിങ് വിദ്യാർത്ഥി) ആൻവിൻ റിച്ചി ജിജോ (കുളത്തുവയൽ എച്ച് എസ് എസ് വിദ്യാത്ഥി).