ചേമഞ്ചേരിയിൽ അദ്ധ്യാപക ദിനാചരണവും ആദരവും നടത്തി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപകദിനാചരണവും അദ്ധ്യാപകരെ ആദരിക്കലും നടത്തി. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരെ ബാബുരാജ് പൊന്നടയണിയിച്ചു.
വാർഡ് മെമ്പർ റസീന ഷാഫി, എം.ഒ. ഗോപാലൻ, വി. ഷരീഫ്, ഉമേഷ്, പി. രാധ, എ എ.ടി. ബിജു, ടി.വി. ചന്ദ്രഹാസൻ, പി.പി. സുബൈർ, പി.പി. ഉദയ ഘോഷ്, മമ്മദ് കുഞ്ഞായൻ കണ്ടി, തസ്‌ലീന കബീർ, പി.പി. അനീഷ്, എം.കെ. തല്ഹത് എന്നിവർ സംസാരിച്ചു.