headerlogo
education

ഇമ്പിച്ചി മൊയ്ദി മാസ്റ്ററെ ആദരിച്ച് ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ

അദ്ധ്യാപക ദിനത്തിൽ വീട്ടിലെത്തിയായിരുന്നു ആദരം

 ഇമ്പിച്ചി മൊയ്ദി മാസ്റ്ററെ ആദരിച്ച് ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ
avatar image

NDR News

05 Sep 2024 01:35 PM

നടുവണ്ണൂർ: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കിഴുക്കോട്ട് കടവിലെ മുതിർന്ന അദ്ധ്യാപകനായ തോട്ടത്തിൽ ഇമ്പിച്ചി മൊയ്‌ദി മാസ്റ്ററെ ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂരിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ആദരിച്ചു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് സിന്ധു എം.കെ. പൊന്നാട അണിയിച്ചു.  

     ദീർഘകാലം ഒൻപത് സ്കൂളുകളിലായി അദ്ധ്യാപന രംഗത്ത് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജി.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ. പ്രധിനിധികളും വീട് സന്ദർശിച്ചാണ് ആദരിച്ചത്. അദ്ദേഹത്തിന്റെ അദ്ധ്യാപന അനുഭവങ്ങളും പഴയകാലത്ത് അനുഭവിച്ച പ്രതിസന്ധികളും കുട്ടികൾ അന്വേഷിച്ചറിഞ്ഞു. 

      എം.പി.ടി.എ. പ്രസിഡന്റ് ജംഷീല പി.വി., സ്റ്റാഫ്‌ സെക്രട്ടറി കെ. മുബീർ, എസ്.ആർ.ജി. കൺവീനർ ശരണ്യ ബി.എസ്., അദ്ധ്യാപകരായ ഷൈജു കെ.കെ., അസ്മ യു.കെ., നിഖില പി.വി., അക്ഷയ എം.കെ. എന്നിവർ സംസാരിച്ചു.

NDR News
05 Sep 2024 01:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents