സൈനിക കുടുംബത്തെ എൻ.സി.സി. എൻ.എച്ച്.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരിക്കുന്നു
കാവുന്തറയിലെ സൈനിക കുടുംബത്തിനാണ് ആദരം
നടുവണ്ണൂർ: 'മാനനീയ് - 2024' വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ എൻസിസി യൂണിറ്റിന്റെ (30കെ. ബി.എൻ. എൻ.സി.സി.) നേതൃത്വത്തിൽ കാവുന്തറയിലെ സൈനിക കുടുംബത്തെ ആദരിക്കുന്നു. സൈനികനായ ബിനീഷ് കുമാറിൻ്റെ കുടുംബത്തെയാണ് ആദരിക്കുന്നത്. സൈനിക സേവനത്തിനിടെ പരിക്കുപറ്റി ചികിത്സയിലാണ് ബിനീഷ് കുമാർ. ബിനീഷ് കുമാറിന്റെ സഹോദരൻ വിനോദ് കുമാർ 30 വർഷത്തെ സേവനത്തിന് ശേഷം നാളെ സൈനിക സേവനത്തിൽ നിന്ന് വിരമിച്ച് നാട്ടിലെത്തും.
ഇവരുടെ പിതാവ് ബാലൻ നായർ 28 വർഷത്തെ സേവനത്തിനു ശേഷം മിലിട്ടറിയിൽ നിന്ന് റിട്ടയർ ചെയ്ത വ്യക്തിയാണ്. ബിനീഷ്കുമാറിൻ്റെയും വിനോദ് കുമാറിൻ്റെയും ഭാര്യാ പിതാക്കന്മാരും മിലിട്ടറിയിൽ നിന്ന് റിട്ടയർ ചെയ്തവരാണ്.
സൈനിക കുടുംബത്തെ ആദരിക്കുന്ന 'മാനനീയ് 2024' എന്ന പരിപാടിയിൽ സ്കൂളിലെ 40 സീനിയർ കേഡറ്റുകളും സ്കൂൾ പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരിയും എ.എൻ.ഒ. സരിത വി.കെയും പങ്കെടുക്കും. കുടുംബ സുഹൃത്തുക്കളായ ബ്ലോക്ക് മെമ്പർ ജലീൽ എം.കെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീവൻ മക്കാട്ട്, ധന്യ സതീശൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.