headerlogo
education

മരുതൂർ ഗവ. എൽ.പി. സ്കോളർഷിപ്പ് വിതരണം ചെയ്തു

നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു

 മരുതൂർ ഗവ. എൽ.പി. സ്കോളർഷിപ്പ് വിതരണം ചെയ്തു
avatar image

NDR News

02 Sep 2024 03:17 PM

ഉള്ളിയേരി: മരുതൂർ ഗവ. എൽ.പി. സ്കൂളിൽ കാളിയത്ത് സതീഷ് ബാബു മെമ്മോറിയൽ എൻഡോവ്മെൻ്റ് വിതരണവും, മുൻ അദ്ധ്യാപകർ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.

     പി.ടി.എ. പ്രസിഡൻ്റ് കെ.എൽ. പത്മേഷ് അദ്ധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി അംഗം വി. മോഹനൻ എൻഡോവ്മെൻറ് വിതരണം നടത്തി. എൽ.എസ്.എസ്., എസ്.എസ്.എൽ.സി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 

      എം. പ്രമോദ്, കെ. കൃഷ്ണക്കുറുപ്പ്, സനില, കെ.കെ. ശൈലേഷ്, വി.കെ. അൻസാർ, എം.പി. ശ്രീധരൻ, ആർ.കെ. സുരേഷ് ബാബു, കെ.കെ. ബീന, ഗൗരി പാർവതി, ഹെഡ്മിസ്ട്രസ് ടി. നഫീസ, ടി. ദീപ്തി എന്നിവർ സംസാരിച്ചു.‎

NDR News
02 Sep 2024 03:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents