headerlogo
education

നടുവണ്ണൂർ ജി.എം.എൽ.പി. സ്കൂൾ വികസനം; ചുരിദാർ ചലഞ്ചിന് തുടക്കം

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ ജി.എം.എൽ.പി. സ്കൂൾ വികസനം; ചുരിദാർ ചലഞ്ചിന് തുടക്കം
avatar image

NDR News

01 Sep 2024 07:48 PM

നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ വികസനത്തിന് ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടി ചുരിദാർ ചലഞ്ച് സംഘടിപ്പിക്കുന്നു. കിഴുക്കോട്ട് കടവ് അങ്ങാടിയിൽ നടന്ന പരിപാടി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ എം.പി.ടി.എ. പ്രസിഡൻ്റ് ജംഷീല പി.വിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

       പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ കെ.എം. അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ടി.സി. സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ സജ്‌ന അക്സർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി കെ. മുബീർ നന്ദിയും പറഞ്ഞു.

       പഞ്ചായത്ത്‌ മെമ്പർ മിനി, ഹെഡ് മിസ്ട്രസ് സിന്ധു എം.കെ., പി.ടി.എ. പ്രസിഡന്റ് വിനീഷ് കൊയക്കാട്, എം.പി.ടി.എ. പ്രസിഡന്റ് ജംഷീല പി.വി., വികസന സമിതി വൈസ് ചെയർമാൻ പി. വീരാൻ, കൺവീനർ ഇമ്പിച്ചി മൊയ്‌ദി വി.പി., എൻ ആലി, ഷാഹുൽ ഹമീദ് നടുവണ്ണൂർ, ടി. സുരേന്ദ്രൻ, ഇബ്രാഹിം മണോളി, ഷൈജ മുരളി എന്നിവർ സംസാരിച്ചു. 

NDR News
01 Sep 2024 07:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents