ആവേശമായി കുനിയോട് ജി.എൽ.പി. സ്കൂളിലെ സാഹിത്യ ക്വിസ് മത്സരം
ഹെഡ്മാസ്റ്റർ നാരായണൻ കെ.പി. ഉദ്ഘാടനം ചെയ്തു
പാലേരി: കുനിയോട് ജി.എൽ.പി. എസ്സിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാള സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ നാരായണൻ കെ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. ഹസീന എം. (എം.പി.ടി.എ.) അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ശാന്തിനി വി.എസ്. സ്വാഗതം പറഞ്ഞു. വനിതകൾക്കുള്ള മത്സരം പി.കെ. സുരേഷ് നൊച്ചാട് നിയന്ത്രിച്ചു. രൂപ പി., മീര എം. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.