headerlogo
education

കൗതുകമുണർത്തി ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ 'സയൻസ് പലൂസ'

വിക്ടേഴ്സ് ക്ലാസ് അവതാരകനും നിലമ്പൂർ ശാസ്ത്ര ക്ലബ്ബ് മുൻ കോഡിനേറ്ററുമായ ടോമി എടക്കര നേതൃത്വം നൽകി

 കൗതുകമുണർത്തി ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ 'സയൻസ് പലൂസ'
avatar image

NDR News

16 Aug 2024 10:49 AM

നടുവണ്ണൂർ: ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ പ്രൈമറി വിഭാഗം 'സയൻസ് പലൂസ' ശാസ്ത്രോപകരണ നിർമ്മാണ ശില്പശാലയും പ്രദർശനവും ഒരുക്കി. പി.ടി.എ. പ്രസിഡൻ്റ് അഷറഫ് പുതിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. 

       വിക്ടേഴ്സ് ക്ലാസ് അവതാരകനും നിലമ്പൂർ ശാസ്ത്ര ക്ലബ്ബ് മുൻ കോഡിനേറ്ററുമായ ടോമി എടക്കര പരിപാടിയുടെ മുഖ്യ അവതാരകനായി. പാഠഭാഗവുമായി ബന്ധപ്പെട്ട അറുപതോളം പഠനോപകരണങ്ങൾ പ്രവർത്തിപ്പിച്ച് പഠിച്ച് കുട്ടികളിൽ ശാസ്ത്ര തല്പരത വളർത്താൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു. 

     ശാസ്ത്ര വിഷയ കൺവീനർ നിർമ്മല പി.സി., സയൻസ് ക്ലബ്ബ് കൺവീനർ രാജീവൻ പി.കെ., എസ്.ആർ.ജി. കൺവീനർ ധനിപ, മുസ്തഫ സി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുഴുവൻ വിദ്യാർഥികൾക്കും പരിപാടി കാണാനും പഠിക്കാനും അവസരം ലഭിച്ചു.

NDR News
16 Aug 2024 10:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents