headerlogo
education

സ്വാതന്ത്ര്യദിന പതിപ്പുമായി നടുവണ്ണൂർ ജി.എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

ഹെഡ്മിസ്ട്രസ് സിന്ധു എം.കെ. പതാക ഉയർത്തി

 സ്വാതന്ത്ര്യദിന പതിപ്പുമായി നടുവണ്ണൂർ ജി.എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ
avatar image

NDR News

15 Aug 2024 12:59 PM

നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു എം.കെ. പതാക ഉയർത്തി സ്വാതന്ത്ര്യദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് വിനീഷ് കൊയക്കാട് അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി പതിപ്പ് നിർമാണം, പതാക നിർമാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. 

     സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും സ്വാതന്ത്ര്യ ദിന പതിപ്പുകൾ തയ്യാറാക്കി. സ്വാതന്ത്ര്യസമര സേനാനികൾ, സമരങ്ങൾ, ഇന്ത്യയുടെ ചരിത്രം, കഥ, കവിത, ചിത്രങ്ങൾ എന്നിവ ഉൾകൊള്ളിച്ചാണ് പതിപ്പ് തയ്യാറാക്കിയത്.  

     വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് വിനീഷ് കൊയക്കാട്, എം.പി.ടി.എ. പ്രസിഡന്റ് ജംഷീല പി.വി., എക്സിക്യുട്ടീവ് അംഗം റജിന എന്നിവർ ഉപഹാരങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി കെ. മുബീർ, എസ്.ആർ.ജി. കൺവീനർ ശരണ്യ ബി.എസ്., ഷൈജു കെ. എന്നിവർ സംസാരിച്ചു.

NDR News
15 Aug 2024 12:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents