ജി.വി.എച്ച്.എസ്.എസ്. മേപ്പയൂർ സ്വാതന്ത്ര്യദിനം ആചരിച്ചു
പ്രിൻസിപ്പാൾ എം. സക്കീർ ദേശീയ പതാക ഉയർത്തി

മേപ്പയൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയൂരിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആചരിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ എം. സക്കീർ ദേശീയ പതാക ഉയർത്തി. എസ്.എം.സി. ചെയർമാൻ പുതുക്കുളങ്ങര സുധാകരൻ ചടങ്ങിൽ അദ്ധ്യക്ഷനായി.
മേപ്പയൂർ എസ്.എച്ച്.ഒ. ഇ.കെ. ഷിജു സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി., എൻ.സി.സി., സ്കൗട്ട് ആന്റ് ഗൈഡ്സ്, ജെ.ആർ.സി., ജി.സി.സി. അംഗങ്ങൾ അണിനിരന്ന് റാലി നടത്തി. തുടർന്ന് എൻ.എസ്.എസ്. വളണ്ടിയർമാർ സ്കൂൾ ക്യാമ്പസ് ശുചീകരിച്ചു.
വി.എച്ച്.എസ്.സി. പ്രിൻസിപ്പാൾ ആർ. അർച്ചന, ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരായ കെ. നിഷിദ്, കെ.എം. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എൻ.വി. നാരായണൻ എന്നിവർ സംസാരിച്ചു. കെ. സുധീഷ്കുമാർ, കെ. ശ്രീവിദ്യ, ടി.കെ. സന്തോഷ് കുമാർ, ടി.വി. ശാലിനി, പി.പി. സമീർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.