ദുരിത ബാധിതർക്ക് കൈത്താങ്ങായി ജി.എം.എച്ച്.എസ്.എസ്. കോഴിക്കോട്ടെ എൻ.എസ്.എസ്. വളണ്ടിയർമാർ
ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്ന ഗവ. ഹയർ സെക്കന്ററി സ്കൂൾ കുണ്ടുപറമ്പയിലേക്കാണ് അവശ്യസാധനങ്ങൾ എത്തിച്ചത്
കോഴിക്കോട്: മഴക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്ന ഗവ. ഹയർ സെക്കന്ററി സ്കൂൾ കുണ്ടുപറമ്പയിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാർ. അവശ്യ സാധനങ്ങൾ വാർഡ് കൗൺസിലർ മുരളിയ്ക്ക് കൈമാറി. 400 ലധികം പേരാണ് നിലവിൽ ക്യാമ്പിലുള്ളത്.
പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ അബ്ദിജൻ ടി.ആർ. നിർവഹിച്ചു. മനോജ് കുമാർ പി.എൽ., പ്രോഗ്രാം ഓഫീസർ വിനിൽ കുമാർ ജി. തുടങ്ങിയവർ സാധനങ്ങൾ സ്വീകരിച്ചു. പി.ടി.എ. കമ്മിറ്റി അംഗം ഷാജി കൈതക്കൽ കൂടെയുണ്ടായിരുന്നു.
എൻ.എസ്.എസ്. വളണ്ടിയർ ലീഡർ അഭിനന്ദ് കെ., വളണ്ടിയർമാരായ അഭിനവ്, അശ്വിൻ, ഹനി ഷിഹാൻ, കുശാൽ, അവന്തിക, അലീന സി.ടി. എന്നിവർ എല്ലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കൾ, വോളന്റീർസ്, അമ്പാടി കുടുംബശ്രീ മൂരിക്കര എന്നിവർ സാധനങ്ങൾ എത്തിച്ചുനൽകി.