headerlogo
education

ചേമഞ്ചേരി യു.പി. സ്കൂൾ അക്ഷര പെരുമ ശ്രദ്ധേയമായി

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു

 ചേമഞ്ചേരി യു.പി. സ്കൂൾ അക്ഷര പെരുമ ശ്രദ്ധേയമായി
avatar image

NDR News

28 Jul 2024 05:56 PM

കൊയിലാണ്ടി: ചേമഞ്ചേരി യു.പി. സ്കൂളിൽ സംഘടിപ്പിച്ച അക്ഷര പെരുമ 2024 പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. എഴുതാം വായിക്കാം എന്ന പഠന പോഷണ പരിപാടി കുട്ടികൾക്ക് ഹൃദ്യവും ആസ്വാദ്യകരവുമായ അനുഭവങ്ങളാണ് നൽകുന്നത്. 

      70 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേകമായി തയ്യാറാക്കിയ ഒരു മോഡ്യൂൾ അനുസരിച്ചാണ് കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും ഈ പദ്ധതിയിൽ പങ്കാളികളാണ്.

      ഈ അധ്യയന വർഷത്തെ ചേമഞ്ചേരി യു.പി. സ്കൂളിലെ തനത് പരിപാടിയാണിത്. അക്ഷര പെരുമ ചടങ്ങിൽ കെ.കെ. ശ്രീഷു അദ്ധ്യക്ഷത വഹിച്ചു. ബിജു കാവിൽ, പി.ടി.എ. പ്രസിഡൻ്റ് മൻസൂർ കളത്തിൽ, ഷെരീഫ് കാപ്പാട്, എസ്. ഷീജ, കെ.വി. അനൂദ, വി.പി. സുഹറ എന്നിവർ സംസാരിച്ചു.

NDR News
28 Jul 2024 05:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents